നൂറ് രൂപയ്ക്ക് പെട്രോള്‍ അടിച്ചു; പണം നല്‍കിയില്ല, ചോദ്യം ചെയ്ത പമ്പ് മാനേജര്‍ക്ക് ക്രൂരമര്‍ദനം

കൊച്ചി : എറണാകുളം ചുള്ളിക്കലിലെ പെട്രോൾ പമ്പിൽ നൂറ് രൂപയെ ചൊല്ലിയുള്ള തർക്കത്തിൽ പമ്പ് മാനേജർക്ക് ക്രൂര മർദനം. പമ്പിലെത്തി നൂറ് രൂപയ്ക്ക് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ പോകാൻ തുടങ്ങിയ രണ്ടംഗ സംഘത്തെ പമ്പ് മാനേജർ തടയുകയായിരുന്നു. ഇതാണ് പ്രകേപനത്തിന് കാരണമായത്.
പണം നൽകാതെ പോകാൻ ശ്രമിച്ച യുവാക്കളെ പമ്പിലെ മാനേജരായ വിഷ്ണു വിനോദ് എത്തി തടഞ്ഞ ശേഷം എ ടി എം കാർഡ് വാങ്ങി പണം ഈടാക്കി. പിന്നാലെ രോഷാകുലരായ സംഘം മാനേജരെ ആക്രമിക്കുകയായിരുന്നു. വനിതാ ജീവനക്കാരാണ് പെട്രോൾ പമ്പിൽ ഉണ്ടായിരുന്നത്. ആദ്യം വിഷ്ണുവിന്റെ മുഖത്തടിച്ച സംഘം ഇയാളെ പലതവണ മർദ്ദിച്ചു. ജൂലൈ 13 ന് വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. ക്രൂരമായി മർദ്ദനമേറ്റ വിഷ്ണു അന്നു തന്നെ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീടാണ് മട്ടാഞ്ചേരി പോലീസിൽ പരാതി നൽകിയത്. കേസ് എടുത്ത പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ആക്രമണം നടത്തിയ ഈ സംഘം സ്ഥിരമായി പമ്പിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ളവരാണെന്ന് പെട്രോൾ പമ്പ് ഉടമ പറഞ്ഞു.










0 comments