പോളിയോ നിർമാർജനം; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകും

എഐ പ്രതീകാത്മകചിത്രം
തിരുവനന്തപുരം : പോളിയോ നിർമാർജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് അഞ്ച് വയസ്സിനു താഴെയുള്ള 19,80,224 കുട്ടികൾക്ക് ഞായറാഴ്‌ച തുള്ളിമരുന്ന് നൽകും. രാവിലെ എട്ടിന് തിരുവനന്തപുരം തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ മന്ത്രി കെ മുരളീധരൻ പരിപാടി സംസ്ഥാന വ്യാപകമായി ഉദ്‌ഘാടനം ചെയ്യും. ഗതാഗത മന്ത്രി സി പി ജോൺ അധ്യക്ഷനാകും.
22,288 ബൂത്തുകളാണ് തുള്ളിമരുന്ന് വിതരണത്തിനായി സജ്ജീകരിച്ചുള്ളത്. യാത്രാവേളയിൽ തുള്ളിമരുന്ന് നൽകുന്നതിന് 539 ട്രാൻസിറ്റ് ബൂത്തുകൾ, 283 മൊബൈൽ ബൂത്തുകൾ, ഒമ്പത് ഉത്സവ/മേളകളിലെ ബൂത്തുകളും ക്രമീകരിച്ചു. പോളിയോ ദിനത്തിൽ ബൂത്തുകളിൽ എത്താത്ത കുഞ്ഞുങ്ങൾക്ക് 29നും 30നും വീടുകളിലെത്തി നൽകും.
കേരളത്തിൽ 2000ന് ശേഷവും ഇന്ത്യയിൽ 2011നു ശേഷവും പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2014 മാർച്ചിൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോമുക്ത രാജ്യമായി പ്രഖ്യാപിച്ചുവെങ്കിലും അയൽ രാജ്യങ്ങളിൽ പോളിയോ രോഗം ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.











0 comments