ad
Deshabhimani

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ 
തുള്ളിമരുന്ന്‌ നൽകും

polio vaccine
വെബ് ഡെസ്ക്

Published on Jun 25, 2026, 07:54 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത്‌ അഞ്ച്‌ വയസ്സിനു താഴെയുള്ള 19,80,224 കുട്ടികൾക്ക്‌ ഞായറാഴ്‌ച പോളിയോ തുള്ളിമരുന്ന്‌ നൽകും. രാവിലെ എട്ടിന്‌ തിരുവനന്തപുരം തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ മന്ത്രി കെ മുരളീധരൻ പരിപാടി സംസ്ഥാന വ്യപകമായി ഉദ്‌ഘാടനം ചെയ്യും.

ഗതാഗത മന്ത്രി സി പി ജോൺ ചടങ്ങിൽ അധ്യക്ഷനാകും.


22,288 ബൂത്തുകളാണ്‌ തുള്ളിമരുന്ന്‌ വിതരണത്തിനായി സജ്ജീകരിച്ചുള്ളത്‌. യാത്രാവേളയിൽ തുള്ളിമരുന്ന്‌ നൽകുന്നതിന്‌ 539 ട്രാൻസിറ്റ് ബൂത്തുകൾ, 283 മൊബൈൽ ബൂത്തുകൾ, ഒമ്പത്‌ ഉത്സവ/മേളകളിലെ ബൂത്തുകളും ക്രമീകരിച്ചു. പോളിയോ ദിനത്തിൽ ബൂത്തുകളിൽ എത്താത്ത കുഞ്ഞുങ്ങൾക്ക് 29നും 30നും വീടുകളിലെത്തി നൽകും.​


കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകുന്നുവെന്ന് ഉറപ്പുവരുത്താൻ എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ഞായറാഴ്ച ബൂത്തുകളിൽ എത്താൻ സാധിക്കാത്ത കുട്ടികൾക്കായി ജൂൺ 29, 30 തീയതികളിൽ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി വാക്‌സിൻ നൽകും. ഇന്ത്യയെ പോളിയോ വിമുക്തമായി നിലനിർത്തുന്നതിനുള്ള ദേശവ്യാപക യജ്ഞത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.


ഞായറാഴ്ച ബൂത്തുകളിൽ എത്താൻ സാധിക്കാത്ത കുട്ടികൾക്കായി ജൂൺ 29, 30 തീയതികളിൽ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി വാക്‌സിൻ നൽകും. സർക്കാർ ആശുപത്രികൾ, അങ്കണവാടികൾ, സ്കൂളുകൾ, വായനശാലകൾ എന്നിവയ്ക്ക് പുറമെ പ്രധാന ഉത്സവ-മേള നഗരികളിലും പ്രത്യേക ബൂത്തുകൾ പ്രവർത്തിക്കും. ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരാണ് സന്നദ്ധസേവനത്തിന് മുന്നിട്ടിറങ്ങുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home