ad
Deshabhimani

print edition പുളിമൂട്ടിൽക്കടവിൽ 
ബോട്ട്‌ ജെട്ടി നിർമാണം തുടങ്ങി

Boat jetty.jpg

പുളിമൂട്ടിൽക്കടവിൽ ബോട്ട് ജെട്ടി നിർമാണം പുരോഗമിക്കുന്നു

വെബ് ഡെസ്ക്

Published on Jun 07, 2026, 12:00 AM | 1 min read

ചിറയിൻകീഴ്​: ചിറയിൻകീഴ് പുളിമൂട്ടിൽക്കടവിൽ ബോട്ട് ജെട്ടിയുടെയും പാർക്കിന്റെയും നിർമാണം ആരംഭിച്ചു. നവകേരള സദസ്സിൽ ലഭിച്ച അപേക്ഷയെ തുടർന്ന്‌ എൽഡിഎഫ് സർക്കാർ കോസ്റ്റൽ ഷിപ്പിങ്‌ ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പുവഴി 2.5 കോടിയുടെ വികസന പദ്ധതികളാണ് പുളിമൂട്ടിൽക്കടവിൽ നടപ്പാക്കുന്നത്.


ബോട്ട്ജെട്ടി, വെൽനെസ് ക്ലബ്, കോഫി ഷോപ്പ്, വിശ്രമ കേന്ദ്രം, ശൗചാലയം, കുട്ടികൾക്കുള്ള പാർക്ക്, തെരുവ്‌ വിളക്കുകൾ, കായൽ സൗന്ദര്യം ആസ്വദിക്കാൻ കൽബെഞ്ചുകൾ എന്നിവയാണ് ഒരുക്കുന്നത്.


പുഴയും കായലും കടലും ഒത്തുചേരുന്ന ചിറയിൻകീഴ് മ ണ്ഡലത്തിൽ കായലോര ടൂറിസം പ്രോത്സാഹിപ്പിക്കാനായി എൽഡിഎഫ് സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കിയിരുന്നു.


കഠിനംകുളം അഞ്ചുതെങ്ങ് കായലോര പ്രദേശങ്ങളെ സംയോജിപ്പിച്ച് കായൽ ഇടനാഴി പദ്ധതിക്കായി മുരുക്കുംപുഴ, അഞ്ചൽക്കടവ്, കായിക്കരക്കടവ്, പണയിൽക്കടവ്, പുത്തൻകടവ്, പൗണ്ട്കടവ് എന്നിവിടങ്ങളിൽ ബോട്ട് ജെട്ടികൾ നിർമിച്ചു.


മീരാൻകടവിൽ ബോട്ട് ജെട്ടിയുടെയും വെൽനെസ് പാർക്കിന്റെയും നിർമാണം പുരോഗമിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home