ad
Deshabhimani

print edition പൊതുവിദ്യാലയങ്ങളെ സാങ്കേതിക വിദ്യയിൽ നിന്ന് അകറ്റരുത്: വി ശിവൻകുട്ടി

V Sivankutty
വെബ് ഡെസ്ക്

Published on Jul 23, 2026, 12:00 AM | 1 min read

തിരുവനന്തപുരം : പൊതുവിദ്യാലയങ്ങളിലെ കുട്ടികളെ ആധുനിക സാങ്കേതികവിദ്യയിൽനിന്ന് അകറ്റിനിർത്താനും പണം ഈടാക്കി വിദ്യാഭ്യാസം നൽകുന്ന സ്വകാര്യ വിദ്യാലയങ്ങളിലേക്ക് തള്ളിവിടാനും ലക്ഷ്യമിട്ടുള്ള നീക്കങ്ങളിൽനിന്ന് സർക്കാർ പിന്മാറണമെന്ന് മുൻമന്ത്രി വി ശിവൻകുട്ടി. സ്കൂളുകൾക്ക് ഇന്റർനെറ്റ് കണക്‌ഷനായി കെ-ഫോണിന് നൽകേണ്ട വാടക തുക സ്കൂളുകൾ സ്വന്തം നിലയ്ക്ക് കണ്ടെത്തണമെന്ന സർക്കുലർ പ്രതിഷേധാർഹമാണ്.


മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സ്കൂളുകൾക്കുള്ള കെ-ഫോൺ കണക്‌ഷൻ വാടക സ്‌കൂളുകളിൽനിന്ന് ഈടാക്കിയിരുന്നില്ല. സാമ്പത്തിക ബാധ്യതകളൊന്നുമില്ലാതെ സ്കൂളുകൾക്ക് ഹൈസ്പീഡ് ഇന്റർനെറ്റ് ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. സ്വകാര്യ സ്കൂളുകളെ സഹായിക്കാനും പൊതുവിദ്യാഭ്യാസ രംഗത്തെ തകർക്കാനുമുള്ള ഈ ജനദ്രോഹപരമായ ഉത്തരവ് പിൻവലിക്കണമെന്ന്‌ വി ശിവൻകുട്ടി ആവശ്യപ്പെട്ടു. പ്ലസ്ടു സേ പരീക്ഷാഫലം വൈകുന്നത്‌ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home