print edition പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്‌ടർ റാങ്ക് പട്ടിക: അനിശ്ചിതകാല സമരം 13-–ാം ദിവസത്തിലേക്ക്

പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്‌ടർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിനുമുന്നിൽ തുടരുന്ന അനിശ്ചിതകാല സമരം
തിരുവനന്തപുരം: പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്‌ടർ പിഎസ്‌സി റാങ്ക് പട്ടികയിൽനിന്ന് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയറ്റിനുമുന്നിൽ ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം 13-–ാം ദിവസത്തിലേക്ക്. ചുരുക്കംപേർക്കാണ് ഇതുവരെ നിയമനം ലഭിച്ചത്. റാങ്ക് പട്ടികയിൽനിന്ന് നിയമനം നടത്താതെ തദ്ദേശ സ്ഥാപനങ്ങളിൽ താൽക്കാലികക്കാരെ നിയമിക്കാനുള്ള നീക്കം പിൻവലിക്കണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ എം ഷാജി തുടങ്ങിയവർക്ക് നിവേദനം നൽകിയെങ്കിലും ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. പിഎസ്‌സി റാങ്ക് പട്ടികയുടെ പ്രതീകാത്മക സംസ്‌കാരവും പ്രതിഷേധക്കാർ നടത്തി. എൽഎസ്ജിഡി സ്പെഷ്യൽ റൂൾ പ്രകാരം പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്–2 സ്ഥിരം തസ്‌തികകൾ പഞ്ചായത്തുകളിൽ സൃഷ്ടിക്കുക, താൽക്കാലികക്കാർക്ക് നിയമനം നീട്ടി നൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം.









0 comments