print edition പിഎസ്‍സി പരീക്ഷാ മൂല്യനിർണയ പിഴവ്; ആഭ്യന്തര വിജിലൻസ് അന്വേഷണം തുടരും

തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്‌തികകളിലെ പരീക്ഷാ മൂല്യനിർണയത്തിലെ പിഴവ് സംബന്ധിച്ച് പിഎസ്‍സി വിജിലന്‍സ് ആൻഡ് ഇന്റേണല്‍ സെക്യൂരിറ്റി ഓഫീസറുടെ (വിആൻഡ്എസ്ഒ) നേതൃത്വത്തിലുള്ള അന്വേഷണം തുടരും. സംഭവത്തിൽ വിശദ അന്വേഷണം വേണമെന്ന് വിആൻഡ്എസ്ഒ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലുണ്ട്.
ഒന്നാം പേപ്പറില്‍ സാമ്പത്തിക ശാസ്‌ത്ര ഭാഗത്തെ 10 ചോദ്യങ്ങളുടെ മൂല്യനിര്‍ണയത്തിലാണ് പിഴവുണ്ടായത്. പരീക്ഷ എഴുതിയ ഒരു ഉദ്യോഗാര്‍ഥിയുടെയും ഉത്തരക്കടലാസ് മൂല്യനിർണയം ചെയ്തിട്ടില്ല. വിവരണാത്മക പരീക്ഷകളുടെ ഉത്തരക്കടലാസുകൾ സ്‌കാൻ ചെയ്ത് കംപ്യൂട്ടറിലാക്കിയ ശേഷമാണ് (ഓൺ സ്‌ക്രീൻ മാർക്കിങ്) മൂല്യനിർണയം. ഓരോ വിഷയത്തിലെയും വിദഗ്-ധർക്കായിരിക്കും ചുമതല.
ഉത്തരക്കടലാസ് സ്കാൻ ചെയ്തതിലാണ് പിഴവുണ്ടായത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്.










0 comments