ബിരുദതല പ്രാഥമിക പരീക്ഷ: എഴുതാന്‍ കഴിയാത്തവര്‍ക്ക് ജൂണ്‍ 9വരെ അപേക്ഷിക്കാം

തിരുവനന്തപുരം: 2025 മെയ് 24ന് നടന്ന ബിരുദതല പൊതുപ്രാഥമിക പരീക്ഷ മതിയായ കാരണങ്ങളാല്‍ എഴുതാന്‍ കഴിയാത്തവര്‍ക്ക് ജൂണ്‍ 28ന് നടക്കുന്ന രണ്ടാംഘട്ട പരീക്ഷ എഴുതാൻ ജൂണ്‍ 9 വരെ അപേക്ഷ നൽകാമെന്ന് പിഎസ്‍സി. ജൂണ്‍ 9ന് ശേഷം ലഭ്യമാകുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
അഭിമുഖം
കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മാത്തമാറ്റിക്സ് (എസ്.സി.സി.സി.) (കാറ്റഗറി നമ്പര്‍ 758/2024) തസ്തികയിലേക്ക് 2025 ജൂണ്‍ 11 ന് പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്.എം.എസ്. എന്നിവ നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ജി.ആര്‍. വിഭാഗവുമായി ബന്ധപ്പെടണം (0471 2546324).
ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സംഹിത, സംസ്കൃത ആന്‍ഡ് സിദ്ധാന്ത (കാറ്റഗറി നമ്പര്‍ 29/2023) തസ്തികയിലേക്ക് 2025 ജൂണ്‍ 11, 13 തീയതികളില്‍ പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്.എം.എസ്. എന്നിവ നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ജി.ആര്‍. 1 സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325).
പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി.സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 707/2023) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം 2025 ജൂണ്‍ 11 മുതല്‍ 20 വരെ പി.എസ്.സി. പാലക്കാട് ജില്ലാ ഓഫീസില്‍ വച്ച് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്.എം.എസ്. എന്നിവ നല്‍കിയിട്ടുണ്ട്.
വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ തയ്യല്‍ ടീച്ചര്‍ (ഹൈസ്കൂള്‍) (കാറ്റഗറി നമ്പര്‍ 440/2023) തസ്തികയിലേക്ക് 2025 ജൂണ്‍ 11, 12 തീയതികളില്‍ പി.എസ്.സി. വയനാട് ജില്ലാ ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്.എം.എസ്. എന്നിവ നല്‍കിയിട്ടുണ്ട്.
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍) മലയാളം (കാറ്റഗറി നമ്പര്‍ 474/2023) തസ്തികയിലേക്ക് 2025 ജൂണ്‍ 18, 19, 20, 25, 26 തീയതികളില്‍ പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്.എം.എസ്. എന്നിവ നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ജി.ആര്‍. 5 വിഭാഗവുമായി ബന്ധപ്പെടണം (0471 2546439).
എക്സൈസ് വകുപ്പില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ (ട്രെയിനി) (പട്ടികജാതി) (കാറ്റഗറി നമ്പര്‍ 544/2023) തസ്തികയിലേക്ക് 2025 ജൂണ്‍ 18 ന് രാവിലെ 9.30 നും ഉച്ചയ്ക്ക് 12.00 നും പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. കൂടുതല്‍ വിവരങ്ങള്‍ പ്രൊഫൈലില്‍ ലഭിക്കും.









0 comments