ad
Deshabhimani

പിഎസ്‍സി; ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ വീണ്ടും അവസരം

Kerala PSC Aspirant
വെബ് ഡെസ്ക്

Published on Aug 02, 2026, 12:11 PM | 1 min read

തിരുവനന്തപുരം : കനത്ത മഴയെത്തുടർന്ന് പിഎസ്‍സി പരീക്ഷ എഴുതാൻ സാധിക്കാതെയിരുന്ന ഉദ്യോ​ഗാർഥികൾക്ക് വീണ്ടും അവസരം. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കനത്തമഴയും പ്രകൃതിക്ഷോഭവും കാരണം വിവിധ തസ്തികകളിലേക്കുള്ള പത്താം തരം പൊതുപ്രാഥമിക പരീക്ഷയില്‍ (മൂന്നും നാലും ഘട്ടങ്ങള്‍) പങ്കെടുക്കാന്‍ കഴിയാതിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് വീണ്ടും അവസരം. ഇവർക്ക് ആഗസ്ത് 22 ന് നടത്തുന്ന അവസാനഘട്ട പരീക്ഷയില്‍ പങ്കെടുക്കുന്നതിന് അവസരം നല്‍കും. ഇതിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തുടർന്ന് പുറപ്പെടുവിക്കുമെന്നും അതുപ്രകാരം ഉദ്യോഗാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും പിഎസ്‍സി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home