മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

Video Grabbed Image
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം വൈകിയതിനെ തുടർന്ന് യാത്രക്കാരുടെ പ്രതിഷേധം. വെള്ളിയാഴ്ച രാത്രി 12ന് ദുബായിലേക്ക്പോകേണ്ട സ്പൈസ്ജറ്റ് വിമാനമാണ് വൈകിയത്. ഈ വിമാനത്തിൽ പോകുന്നതിനായി രാത്രി ഒമ്പതിന് യാത്രക്കാർവിമാനത്താവളത്തിലെത്തിയിരുന്നു. ഒൻപത് മണിക്കൂറോളം കാത്തിരുന്നിട്ടും വിമാനം എപ്പോൾ പുറപ്പെടുമെന്ന് അധികൃതർ കൃത്യമായ വിവരം നൽകാത്തത് യാത്രക്കാരെ ചൊടിപ്പിച്ചു. അക്ഷമരായ യാത്രക്കാർ ടെർമിനലിൽ പ്രതിഷേധിച്ചു.
തങ്ങൾക്ക് ഭക്ഷണമൊന്നും നൽകിയിയില്ലന്നും യാത്രക്കാർ പരാതിപ്പെട്ടു.162 യാത്രക്കാരാണ് വിമാനത്തിൽപോകാനുണ്ടായിരുന്നത്. യാത്രക്കാരെ പിന്നീട് ഹോട്ടലുകളിലേക്ക് മാറ്റി. സാങ്കേതിക തകരാർ മൂലമാണ് വിമാനം റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചു.









0 comments