ഭരണഘടനയുടെ സംരക്ഷണം പൗരന്റെ ഉത്തരവാദിത്വം: സ്പീക്കർ

A N Shamseer
തിരുവനന്തപുരം: ഭരണഘടനയെ സംരക്ഷിക്കുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് സ്‌പീക്കർ എ എൻ ഷംസീർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.
മതേതരത്വത്തെയും സോഷ്യലിസത്തെയും ആമുഖത്തിൽനിന്ന് നീക്കി, ഭരണഘടനയുടെ കെട്ടുറപ്പ് ഇല്ലാതാക്കാൻ നീക്കം നടക്കുമ്പോൾ, റിപ്പബ്ലിക് ദിനം ആഘോഷിക്കുക എന്നതിന് ഭരണഘടനയെ സംരക്ഷിക്കുകയും നാളേയ്ക്കായി കാത്തുവയ്ക്കുകയും ചെയ്യുക എന്ന അർഥം കൂടിയുണ്ട്.
ഭരണഘടനാ നിർമണ സഭയിലെ ചർച്ചകൾ മലയാളത്തിലേക്ക് വിവർത്തനംചെയ്ത് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന കേരള നിയമസഭയുടെ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണെന്നും സ്പീക്കർ പറഞ്ഞു.









0 comments