ad
Deshabhimani

ഗൗരി പാർവതി ബായിയുടെ അക്കൗണ്ടിൽനിന്ന് പണം തട്ടാൻ ശ്രമം; കൊട്ടാരം ജീവനക്കാരുടെ വിരലടയാളം ശേഖരിച്ചു

Kowdiar.jpg

കവടിയാർ കൊട്ടാരം

വെബ് ഡെസ്ക്

Published on Mar 26, 2026, 09:44 AM | 1 min read

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നടന്ന മോഷണക്കേസിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. മോഷണം നടന്ന കാലയളവിൽ രാജകുടുംബാംഗം ഗൗരി പാർവതി ബായിയുടെ ഇ–മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടാനും ശ്രമം നടന്നതായി കണ്ടെത്തി.


പ്രത്യേക അന്വേഷകസംഘം കൊട്ടാരത്തിലെ ജീവനക്കാരുടെ വിരലടയാളം ശേഖരിച്ചിരുന്നു. കന്റോൺമെന്റ് അസിസ്റ്റന്റ് കമീഷണർ ജി അജയനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ്‌ അന്വേഷിക്കുന്നത്.


കൊട്ടാരത്തിൽനിന്ന് കൂടുതൽ ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും സംശയമുണ്ട്. ആകെ ഉണ്ടായിരുന്ന ആഭരണങ്ങൾ ഏതൊക്കെയെന്നും ഇപ്പോൾ ബാക്കിയുള്ളവ ഏതൊക്കെയെന്നും കൊട്ടാരത്തിലുള്ളവർ വെളിപ്പെടുത്തിയിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home