സമരം എവിടെയെന്ന് പ്രിയങ്കാ ഗാന്ധി; പൊലീസ് അതിക്രമത്തില്‍ മറുപടിയില്ല

കൽപ്പറ്റ: എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതികരിക്കാതെ വയനാട് എംപി പ്രിയങ്കാ ഗാന്ധി. ഉദ്യോഗാര്‍ഥികളുടെ സമരപ്പന്തല്‍ പൊളിച്ചുനീക്കിയതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം. പ്രതിഷേധിക്കുന്നവരെ മർദിച്ചും ജയിലിലടച്ചും നിശ്ശബ്ദരാക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. ജനങ്ങളുടെ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത് ജനാധിപത്യമല്ലെന്ന് കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നതിനിടെയാണ് എൽപിഎസ്‌ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊലീസ് തകർത്തതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ പ്രിയങ്കയോട് ചോദിച്ചത്. സമരം എവിടെയാണെന്നായിരുന്നു പ്രിയങ്കയുടെ ആദ്യ ചോദ്യം.
ജനങ്ങളോട് ഒന്നിനും മറുപടി പറയേണ്ട ബാധ്യതയില്ലെന്ന ധാരണയിലാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. ഇത് ജനാധിപത്യമല്ലെന്നും ജനങ്ങളെ ബാധിക്കുന്ന ഓരോ വിഷയത്തിലും സർക്കാർ മറുപടി പറയണമെന്നും പ്രിയങ്ക പറഞ്ഞതിനു പിന്നാലെയായിരുന്നു എല്‍പിഎസ്ടി സമരത്തെ കുറിച്ച് ചോദ്യമുയര്‍ന്നത്.
എവിടെയാണ് സമരമെന്ന് ചോദിച്ച പ്രിയങ്ക, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്ന് മറുപടി നൽകി. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണിത്. അക്രമമോ നിയമലംഘനമോ ഉണ്ടായാൽ പൊലീസിന് നടപടിയെടുക്കാം. എന്നാൽ സമാധാനപരമായ പ്രതിഷേധങ്ങളെ അനുവദിക്കണമെന്നും അവർ വ്യക്തമാക്കി.
ബുധനാഴ്ച രാത്രിയാണ് സെക്രട്ടേറിയറ്റിന് മുന്നിൽ 129 ദിവസമായി സമരം ചെയ്യുന്ന എൽപിഎസ്‌ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊലീസ് തകർത്തത്. നിരാഹാരമിരുന്ന സമരസമിതി നേതാവ് എസ് വളർമതിയെ ബലംപ്രയോഗിച്ച് മാറ്റുകയും പ്രതിഷേധിച്ച ഉദ്യോഗാർഥികളെ പിടിച്ചുവലിച്ച് നീക്കുകയും ചെയ്തു. സർക്കാരിനെ വിമർശിച്ച ഫ്ലക്സ് ബോർഡുകളും പൊലീസ് എടുത്തുമാറ്റി. പിന്നാലെ ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്ഥലത്തെത്തി സമരപ്പന്തൽ വീണ്ടും കെട്ടിനൽകി.









0 comments