ad
Deshabhimani

print edition ‘പ്രിയദർശിനി’പാളി ; പ്രതിമാസ നഷ്ടം 90 കോടി കടക്കും

Priyadarshini.jpg
വെബ് ഡെസ്ക്

Published on Jul 25, 2026, 01:02 AM | 1 min read

തിരുവനന്തപുരം : ആസൂത്രണമില്ലാതെ വലിയ അവകാശവാദത്തോടെ നടപ്പാക്കിയ ‘പ്രിയദർശിനി സൗജന്യയാത്ര’ കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. പദ്ധതിക്ക്‌ 600 കോടി രൂപയാണ് സംസ്ഥാന സർക്കാർ വകയിരുത്തിയത്–പ്രതിമാസം 50 കോടി രൂപ. എന്നാൽ, ഇതിലൂടെ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന പ്രതിമാസ നഷ്ടം 90 കോടി രൂപയിലേറെ വരും. പദ്ധതി നിലവിൽവന്ന ജൂൺ 15 മുതൽ 30 വരെ സീറോ ടിക്കറ്റ് നൽകിയതുവഴി 45.5 കോടി രൂപയുടെ നഷ്ടമുണ്ടായി. ജൂലൈ ഒന്നുമുതൽ 22വരെ നഷ്ടം 67 കോടി രൂപയാണ്.


പദ്ധതി ആരംഭിച്ചതോടെ പ്രതിദിന ടിക്കറ്റ് വരുമാനത്തിലുണ്ടായ വലിയ ഇടിവ് കാരണം കോർപറേഷന്റെ സാമ്പത്തിക ബാധ്യത താങ്ങാവുന്നതിലും അപ്പുറമായി. സ‍ൗജന്യയാത്ര നടപ്പാക്കിയതിന് പിന്നാലെ, സർക്കാർ നൽകിയ സാമ്പത്തിക സഹായം പര്യാപ്തമല്ലെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. കാലപ്പഴക്കമുള്ള ബസ്സുകളിൽ യാത്രക്കാരെ തള്ളിക്കയറ്റി പലയിടത്തും അപകടകരമായ യാത്രയാണ് നടത്തുന്നത്. തിരക്ക് നിയന്ത്രിക്കാ‌നോ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനോ സംവിധാനമില്ല. സംസ്ഥാനത്ത് ഓർഡിനറി ബസ്സുകളുടെ ബ്രേക്ക് പൊട്ടുന്നത് ഉൾപ്പടെ അപകടങ്ങൾ പതിവായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home