print edition 3 ജില്ലയിൽ 8ന് സ്വകാര്യ ബസ് പണിമുടക്ക്

കോട്ടയം: സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തെക്കൻ ജില്ലകളിലെ ബസുടമകളും ജീവനക്കാരും സമരത്തിലേക്ക്. എട്ടിന് കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ സ്വകാര്യ ബസ് സർവീസ് നിർത്തിവച്ച് ജില്ലാ കലക്‌ടറേറ്റുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ കെ തോമസ് പറഞ്ഞു.
ഇടുക്കി, ആലപ്പുഴ ജില്ലകളിലും പണിമുടക്ക് നടത്തുന്നത് സംബന്ധിച്ച് വരുംദിവസങ്ങളിൽ തീരുമാനമുണ്ടാകും. 20 മുതൽ 26 വരെ സെക്രട്ടറിയറ്റ് നടയിൽ ബസുടമകളും ജീവനക്കാരും ധർണ നടത്തും. ഇതിന് മുന്നോടിയായാണ് പണിമുടക്കും കലക്‌ടറേറ്റ് മാർച്ചും.
കെഎസ്‌ആർടിസി ഓർഡിനറി ബസുകളിൽ സ്‌ത്രീയാത്രക്കാർക്ക് സൗജന്യയാത്ര അനുവദിച്ചതോടെ സ്വകാര്യ ബസ് സർവീസ് നടത്തിക്കൊണ്ടുപോകുക ദുഷ്‌കരമായതിനാൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടൽ വേണമെന്നാവശ്യപ്പെട്ടാണ് സമരം.











0 comments