ad
Deshabhimani

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

g
വെബ് ഡെസ്ക്

Published on Aug 27, 2026, 01:56 PM | 1 min read

കാണ്‍പൂര്‍ : ഉത്തർപ്രദേശിലെ കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. കാൺപൂരിലെ ​ഗം​ഗാ ബരേജ് മേഖലയിൽ വ്യാഴാഴ്ച രാവിലെയാണ് അപകടം. ട്രെയിനി പൈലറ്റും ഇൻസ്ട്രക്ടർ പൈലറ്റുമാണ് കൊല്ലപ്പെട്ടത്. പതിവ് പറക്കലിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം.


ഗാർഗ് ഏവിയേഷൻ പരിശീലന കേന്ദ്രത്തിൽ നിന്ന് രാവിലെ 11.30 ഓടെ പറന്നുയർന്ന ടെക്നാം വിമാനം 11.50 ഓടെ ഗ്വാൾട്ടോഹി പൊലീസ് സ്റ്റേഷൻ പരിധിയിൽ തകർന്നുവീഴുകയായിരുന്നു. ഗുജറാത്ത് സ്വദേശിയായ സച്ചിൻ ഭാട്ടിയ, കർണാടക സ്വദേശിയായ അഭിഷേക് പൂജാരി എന്നിവരാണ് കൊല്ലപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ്, അഗ്നിരക്ഷാ സേന, മറ്റ് അടിയന്തര സേവന വിഭാഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു. പരിശീലന വിമാനം തകരാനുണ്ടായ സാഹചര്യം വ്യക്തമാക്കുന്നതിനായി വിശദമായ അന്വേഷണം നടന്നുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home