തൊഴിലാളികളുടെ വിലയറിഞ്ഞ് മെറ്റ; ജീവനക്കാരെ ഒഴിവാക്കി എഐക്ക് മേൽക്കൈ നൽകാനുള്ള പദ്ധതിയിൽ പിന്നോട്ട്

മനുഷ്യര്‍ ചെയ്യുന്ന എല്ലാം ജോലികളും എഐയ്ക്ക് കൈമാറാമെന്ന മോഹ പദ്ധതിയിൽ തത്കാലം അടയറവ് പറഞ്ഞ് മെറ്റ. കമ്പനിയെ മുഴുവനായും ആര്‍ട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രീകൃതമാക്കാനുള്ള നീക്കത്തിലായിരുന്നു മെറ്റ. ഇതിനായി 60 ശതമാനം വരെ ജീവനക്കാരെ കുറയ്ക്കാനുള്ള പ്രോജക്ട് ട്രാൻസ്ഫോര്‍മേഷൻ (Project OT) പ്രഖ്യാപിച്ചു മുന്നേറി. വിലയ ടീമുകൾക്ക് പകരം ചെറിയ മനുഷ്യ വിഭവശേഷി ഉപയോഗിച്ച് എഐ സഹായത്തോടെ പ്രോജക്ടുകൾ പ്രായോഗികമാക്കലായിരുന്നു ലക്ഷ്യം.
ഇതിനായി മെയ്മാസത്തിൽ ആദ്യത്തെ കൂട്ടപിരിച്ചുവിടൽ പ്രഖ്യാപിച്ചു. ഈ വരുന്ന നവംബറിലും വലിയ പിരിച്ചുവിടൽ ലക്ഷ്യമാക്കുന്നതായി പരസ്യപ്പെടുത്തി. ആദ്യഘട്ടം ഏകദേശം 8000 ജീവനക്കാരെ പുറത്താക്കി. 6000 ഒഴിവുകൾ റദ്ദാക്കി. 7000 ജീവനക്കാരെ മറ്റ് പ്രോജക്ടുകളിലേക്ക് മാറ്റി നിയമിച്ചു.
രണ്ടാം ഘട്ടം പക്ഷേ സിഇഒ മാർക്ക് സക്കർബർഗിനെ തന്നെ ആശയ കുഴപ്പത്തിലാക്കി. തുടക്കത്തിൽ എഐ ഏജന്റുകളെ പരിശീലിപ്പിക്കാനായി ജീവനക്കാരുടെ മൗസ് ചലനങ്ങളും കീസ്ട്രോക്കുകളും വരെ നിരീക്ഷിക്കാൻ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. 145 മില്യൺ ഡോളര്‍ നിക്ഷേപം നടത്തിയാണ് ഓരോ നീക്കവും നടത്തിയത്.
രണ്ടു മാസം മുൻപ് തന്നെ ഇതിലെ പുരോഗതി സംശയ നിഴലിലായി. ഐഐ വികസന ആസൂത്രണം ചെയ്ത തോതിൽ നടക്കുന്നില്ലെന്ന് സക്കര്‍ ബര്‍ഗ് തുറന്നു പറഞ്ഞു. സാങ്കേതികമായി എഐ ഏജന്റുമാര്‍ അത്ര വേഗം കൈവരിക്കുന്നില്ലെന്ന് കണ്ടെത്തി.
ഇതോടൊപ്പം തൊഴിലാളികളുടെ വളര്‍ന്നു വന്ന അമര്‍ഷം ഓരോ യൂണിറ്റിലും കത്തിപ്പടര്‍ന്നു. കമ്പനി ആദ്യം ചെയ്തത് മൗസ് നീക്കങ്ങൾ നിരീക്ഷിക്കുന്ന പരിപാടി അവസാനിപ്പിക്കയാണ്. ജീവനക്കാരോടെ ക്ഷമ ചോദിച്ചു. ഇനി ഇങ്ങനെ വേണ്ടി വന്നാൽ തന്നെ സ്വയം സന്നദ്ധ പ്രഖ്യാപിക്കുന്നതിന് അനുസരിച്ച് മാത്രമാവും എന്ന് വ്യക്തമാക്കി. തൊഴിലാളികളെ അനുനയിപ്പിക്കാൻ ശ്രമം തുടങ്ങി. ഏതൊരു പരിഷ്കരണത്തിനും മനുഷ്യ ബുദ്ധിയും അധ്വാവും ആവശ്യമെന്ന് മെറ്റയുടെ ചീഫ് ടെക്നോളജി ഓഫീസർ ആൻഡ്രൂ ബോസ്വർത്ത് പ്രതികരിച്ചു.
പ്രോജക്ട് ഒ പി ഡ്രോപ്ഡ്
കഴിഞ്ഞ ദിവസം റോയിട്ടേഴ്സ് വാര്‍ത്ത ഏജൻസി നൽകിയ റിപ്പോര്‍ട് പ്രകാരം പ്രോജക്ട് ഒ പി പിൻവലിച്ചിരിക്കയാണ്. സാങ്കേതികമായി AI ഏജന്റുകൾ പ്രതീക്ഷിച്ച വിജയം കൈവരിക്കാത്തതും ജീവനക്കാരുടെ കടുത്ത പ്രതിഷേധവുമാണ് പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാൻ മെറ്റയെ നിർബന്ധിതരാക്കിയതെന്ന് ന്യൂസ് ഏജൻസി വ്യക്തമാക്കുന്നു.
സ്വന്തം ജോലി ഇല്ലാതാക്കാൻ എഐ ഉപയോഗിക്കുന്ന എന്ന ബോധം ജീവനക്കാരിൽ പ്രതികൂല മനോഭാവം സൃഷ്ടിച്ചു. കോടാനുകോടി നിക്ഷേപിച്ച മെറ്റയ്ക്ക് പോലും പൂര്‍ണ്ണമായും എഐ എന്ന നിലയിലേക്ക് മുന്നേറ്റം സാധ്യമായില്ല. പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാൻ എഐക്ക് കഴിഞ്ഞില്ലെന്ന് സിഇഒ തന്നെ തുറന്ന് സമ്മതിച്ചു. സാവകാശം AI ഉപയോഗിച്ച് മനുഷ്യരെ മാറ്റുക എന്ന നീക്കം തുടരുന്നതിന് പകരം ജീവനക്കാരുടെ ഉൽപ്പാദനക്ഷമത കൂട്ടാനുള്ള ഒരു സഹായിയായി (Tool) മാത്രം AI-യെ കാണുകയാണ് നല്ലതെന്ന് സക്കർബർഗ് വ്യക്തമാക്കി.









0 comments