ad
Deshabhimani

ലൈഫ്‌ സമുച്ചയത്തിന് രണ്ടര ഏക്കർ സ്ഥലം വിട്ട് നൽകിയ പന്നിയോട് സുകുമാരൻ വൈദ്യർ അന്തരിച്ചു

Panniyod Sukumaran Vaidhyar.jpg
വെബ് ഡെസ്ക്

Published on Aug 27, 2026, 01:58 PM | 1 min read

കാട്ടാക്കട: ലൈഫ്‌ സമുച്ചയത്തിന് രണ്ടര ഏക്കർ സ്ഥലം വിട്ട് നൽകിയ പന്നിയോട് സുകുമാരൻ വൈദ്യർ (84) അന്തരിച്ചു. അരുവിക്കര നിയോജക മണ്ഡലത്തിലെ പൂവച്ചൽ പഞ്ചായത്തിലെ ഭവന രഹിതരായവർക്ക്‌ വീടൊരുക്കാൻ 2.60 ഏക്കർ ഭൂമിയാണ് സുകുമാരൻ വൈദ്യർ സൗജന്യമായി നൽകിയത്. ഭാര്യയുടെ ഓർമയ്ക്കായാണ് സ്ഥലം വിട്ട് നൽകിയത്.


അരനൂറ്റാണ്ടിലേറെയായി ആയുർവേദത്തിൽ പരമ്പരാ​ഗത ചികിത്സ നടത്തിവരികയായിരുന്നു. അമ്മയുടെ ഓർമ്മയ്ക്കായി ജനകി മൊമ്മോറിയിൽ ട്രസ്റ്റ് രൂപീകരിച്ച് നിരവധി കാരുണ്യ പ്രവർത്തനങ്ങളും നടത്തിയിരുന്നു. പന്നിയോട് ജങ്ഷനിൽ ലക്ഷങ്ങൾ മുടക്കി കാത്തിരിപ്പ് കേന്ദ്രം, വായനശാല തുടങ്ങിയ നിർമിച്ചിരുന്നു.


ഭാര്യ: പരേതയായ ശ്യാമളാദേവ. മക്കൾ: എസ് എസ് സുജിത് ലാൽ, എസ് എസ് സുജിതാലക്ഷ്മി, എസ് എസ് സുധീഷ് കുമാർ. മരുമക്കൾ: എൻ എൽ വീണകുമാരി, പി ജയകുമാർ, കബനി സുസ്മിത




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home