ad
Deshabhimani

ഇടുക്കിയിൽ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

death
വെബ് ഡെസ്ക്

Published on Aug 27, 2026, 01:54 PM | 1 min read

ഇടുക്കി: കാട്ടാനയുടെ ആക്രമത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി ഒച്ച തേവർ (62) ആണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. സ്ഥിരമായി കാട്ടാനയുടെ ആക്രമണം നേരിടുന്ന സ്ഥലമാണിത്. ഇടുക്കി പൂപ്പാറയിലെ തലക്കുളം എസ്റ്റേറ്റിലെ 12 ഏക്കർ ഭാഗത്താണ് സംഭവം.


കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഒച്ച തേവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഒച്ച തേവരുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് ഒച്ച തേവർക്ക് മരണം സംഭവിച്ചതെന്ന് ദേവികുളം റേഞ്ച് ഓഫീസർ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home