ad
Deshabhimani

സാവിയോയുടെ അരങ്ങേറ്റ മികവിൽ ടോട്ടൻഹാമിന് തകർപ്പൻ ജയം

SAVIYO

ഗോൾ നേടിയ സാവിയോയുടെ ആഹ്ലാദ പ്രകടനം

വെബ് ഡെസ്ക്

Published on Aug 27, 2026, 01:53 PM | 1 min read

ലണ്ടൻ: കരബാവോ കപ്പിൽ ചാൾട്ടണിനെ 4-1ന് തകർത്ത് ടോട്ടൻഹാം മൂന്നാം റൗണ്ടിൽ. മൈക്കി മൂർ, ഡൊമിനിക് സൊളാങ്കെ, ബെൻ ഡേവിസ് എന്നിവർക്കൊപ്പം അരങ്ങേറ്റക്കാരൻ സാവിയോയും ഗോൾ നേടി.


ആദ്യ പകുതിയിൽ മൈക്കി മൂറിന്റെ മികച്ച ഇടംകാലൻ ഷോട്ടിലൂടെയാണ് ടോട്ടൻഹാം മുന്നിലെത്തിയത്. പിന്നാലെ ചാൾട്ടൺ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത സൊളാങ്കെ ലീഡ് ഇരട്ടിയാക്കി.


അരങ്ങേറ്റത്തിൽ സാവിയോയുടെ ഗോൾ


മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ഏകദേശം 75 മില്യൺ പൗണ്ടിന് ടീമിലെത്തിയ സാവിയോ രണ്ടാം പകുതിയിലാണ് അരങ്ങേറ്റം കുറിച്ചത്. ബ്രസീലിയൻ വിങ്ങറായ സാവിയോ വെറും 11 മിനിറ്റിനകം ഗോൾ നേടി. വലതുവശത്തുനിന്ന് മികച്ച നീക്കത്തിലൂടെ അകത്തേക്ക് കയറിയ താരം മനോഹരമായ ഫിനിഷിലൂടെയാണ് വലകുലുക്കിയത്.


തുടർന്ന് സാവിയോയുടെ മറ്റൊരു മികച്ച നീക്കത്തിനൊടുവിലെ ഷോട്ട് സഹതാരം ബെൻ ഡേവിസിൽ തട്ടി വലയിലെത്തി. ഗോൾ ഡേവിസിന്റെ പേരിലാണ് രേഖപ്പെടുത്തിയത്


ചാൾട്ടണിനായി ലോയ്ഡ് ജോൺസ് ആശ്വാസഗോൾ നേടി. അടുത്ത റൗണ്ടിൽ ലിവർപൂളിനെയാണ് ടോട്ടൻഹാം നേരിടുക. കഴിഞ്ഞ മത്സരത്തിൽ ബ്രെന്റ്ഫോർഡിനോട് 3-0 ന് തോറ്റ ടീമിന് ഈ വിജയം ആത്മവിശ്വാസം നൽകുന്നതാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home