Deshabhimani

കോഴിക്കോട് സ്വകാര്യ ബസിനുള്ളിൽ ഡ്രൈവർ ജീവനൊടുക്കിയ നിലയിൽ

Private Bus Driver Found Dead.jpg
വെബ് ഡെസ്ക്

Published on Aug 04, 2026, 11:04 AM | 1 min read

കോഴിക്കോട്: സ്വകാര്യ ബസ് ഡ്രൈവറെ ബസ്സിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നൊച്ചാട് കിഴക്കയിൽ ഹരീഷ് (40) ആണ് മരിച്ചത്. പേരാമ്പ്ര ചാനിയം കടവ് വടകര റൂട്ടിലോടുന്ന ദോസ്‌ത് ബസ്സിൻ്റെ ഡ്രൈവറാണ്. ജോലി കഴിഞ്ഞ്ദിവസവും രാത്രി പത്തോടെ വീട്ടിലെത്തുന്ന ഹരീഷ് തിങ്കൾ രാത്രി വീട്ടിലെത്താത്തതിനെ അന്വേഷിച്ചെത്തിയ ബന്ധുക്കളാണ് മൃതദേഹം കണ്ടത്. പേരാമ്പ്ര ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടി ബസ്സിൻ്റെ പിൻവശത്തെ വാതിലിന് മുകളിലുള്ള പൈപ്പ് ഹാൻ്റിലിൽ തോർത്തുമുണ്ടുപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.


പേരാമ്പ്ര പൊലീസ് ഇൻക്വസ്റ്റ് നടത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. അച്ഛൻ: എം ടി ശങ്കരൻ. അമ്മ: ദേവി. ഭാര്യ: ആതിര. മക്കൾ: തൻമയ (വാല്യക്കോട് എയുപി സ്കൂൾ വിദ്യാർത്ഥിനി), ആലിയ. സഹോദരൻ: എം ടി പ്രജീഷ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home