വിയ്യൂർ ജയിലിൽ ഉദ്യോഗസ്ഥന് തടവുകാരുടെ മർദ്ദനം

തൃശൂർ: വിയ്യൂർ അതീവ സുരക്ഷ ജയിലിൽ ഉദ്യോഗസ്ഥന് തടവുകാരുടെ മർദ്ദനം. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ അഭിനവിനാണ് മർദ്ദനമേറ്റത്. മാവോയിസ്റ്റ് തടവുകാരൻ മനോജ്, എൻ ഐ എ തടവുകാരൻ മുഹമ്മദ് അസറുദ്ദീൻ എന്നിവർ ചേർന്നാണ് അഭിനവിനെ ആക്രമിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെ ആണ് സംഭവം.
സമയം കഴിഞ്ഞിട്ടും സെല്ലിൽ കയറാത്തത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണം. മർദ്ദിക്കുന്നത് കണ്ട് തടയാൻ ചെന്ന മറ്റൊരു തടവുകാരനും മർദ്ദനമേറ്റു. നിസ്സാര പരിക്കേറ്റ ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.









0 comments