പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ; കനത്ത സുരക്ഷ

modi kerala visit
വെബ് ഡെസ്ക്

Published on May 01, 2025, 08:32 PM | 1 min read

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ കമീഷനിങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. വൈകിട്ട് 7.50 ഓടെ ശംഖുമുഖം എയർപ്പോർട്ട് ടെക്നിക്കൽ ഏരിയയിലാണ് പ്രധാനമന്ത്രി വന്നിറങ്ങിയത്. രാജ്യത്തെ ആദ്യ ആഴക്കടൽ ട്രാൻഷിപ്മെന്റ്‌ തുറമുഖം വെള്ളിയാഴ്ച പകൽ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന്‌ സമർപ്പിക്കും.


പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്‌ച കവടിയാർ- വെള്ളയമ്പലം- ആൽത്തറ – ശ്രീമൂലം ക്ലബ്, - ഇടപ്പഴിഞ്ഞി, പാങ്ങോട് മിലിട്ടറി ക്യാമ്പ്, പള്ളിമുക്ക് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ നിർത്തിയിടരുത്‌. നാളെ ശംഖുംമുഖം, -വലിയതുറ, പൊന്നറ, കല്ലുംമൂട് -ഈഞ്ചയ്ക്കൽ - അനന്തപുരി ആശുപത്രി, -ഈഞ്ചയ്ക്കൽ -മിത്രാനന്ദപുരം, എസ്‌പി ഫോർട്ട്, - ശ്രീകണ്ഠേശ്വരം പാർക്ക്, -തകരപ്പറമ്പ് മേൽപ്പാലം, -ചൂരക്കാട്ടുപാളയം, -തമ്പാനൂർ ഫ്ലൈഓവർ, -തൈക്കാട് -വഴുതയ്ക്കാട് -വെള്ളയമ്പലം റോഡിലും വഴുതയ്ക്കാട് -മേട്ടുക്കട –തമ്പാനൂർ ഫ്ലൈഓവർ- തമ്പാനൂർ –ഓവർ ബ്രിഡ്ജ് - കിഴക്കേകോട്ട –മണക്കാട് -കമലേശ്വരം -അമ്പലത്തറ–തിരുവല്ലം -വാഴമുട്ടം -വെള്ളാർ -കോവളം -പയറുംമൂട് -പുളിങ്കുടി- മുല്ലൂർ -മുക്കോലവരെയും തിരുവല്ലം -കുമരിച്ചന്ത -കല്ലുമൂട് -ചാക്ക – ഓൾസെയ്ന്റ്സ്- ശംഖുംമുഖം റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.


വിമാനത്താവളത്തിലേക്ക് വരുന്നവർ മുൻകൂട്ടി സമയം ക്രമീകരിക്കണം. ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകുന്നവർ വെൺപാലവട്ടം, ചാക്ക മേൽപ്പാലം, ഈഞ്ചയ്‌ക്കൽ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റർനാഷണൽ ടെർമിനലിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം ചാക്ക മേൽപ്പാലം, ഈഞ്ചയ്‌ക്കൽ, കല്ലുമ്മൂട് അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴിയും പോകണം.‍




deshabhimani section

Related News

View More
0 comments
Sort by

Home