ഇനിയും വില കുതിക്കും

ന്യൂഡൽഹി
: ചില്ലറ വിപണിയില്‍ ഇനിയും വില കുതിക്കുമെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ധനമന്ത്രാലയത്തിലെ സാന്പത്തിക കാര്യവകുപ്പിന്റെ മേയ് മാസ അവലോക റിപ്പോർട്ടിലാണ് മോദിസര്‍ക്കാരിന്റെ കുറ്റസമ്മതം. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടര്‍ന്ന് ആഗോളതലത്തിലുണ്ടായ പ്രതിസന്ധിയുടെ ബാധ്യത രാജ്യത്തെ കുത്തക കന്പനികളുടെ ലാഭത്തെ ബാധിക്കാതിരിക്കാൻ വില വർധനയുടെ ഭാരം പൂര്‍ണമായി സാധാരണക്കാരുടെ ചുമലിലിടുന്നതിനുള്ള മുൻകൂർ ജാമ്യമാണിത്.
പശ്ചിമേഷ്യൻ പ്രതിസന്ധിയും മണ്‍സൂണ്‍ കുറയാനുള്ള സാധ്യതയും ചില്ലറ വിപണിയിൽ പ്രത്യാഘാതം സൃഷ്‌ടിക്കുമെന്നും വിലക്കയറ്റം രൂക്ഷമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇന്ധനവില വർധനയോടെ ഉൽപ്പാദന ഘട്ടത്തിലെ വിലക്കയറ്റ സമ്മർദം കുത്തനെ വർധിച്ചത് വരുംമാസങ്ങളിൽ ഗതാഗത, ഊർജ ചെലവുകള്‍ കുത്തനെ ഉയരാനും ഭക്ഷ്യസാധനങ്ങളുടെ വില വൻതോതിൽ വർധിക്കാനും കാരണമാകും. ഗ്രാമീണ സമ്പദ്ഘടന ദുര്‍ബലമാകുമെന്നും മൊത്തത്തിലുള്ള വളര്‍ച്ച ഇടിയുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
സ്വതന്ത്ര വിദേശനയം ഉപേക്ഷിച്ച് അമേരിക്കൻ വിധേയത്വം സ്വീകരിച്ച മോദി സർക്കാർ രാജ്യത്തിന്റെ ഉൗർജ–ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കിയെന്ന് തുറന്നുസമ്മതിക്കുന്ന റിപ്പോർട്ടാണ് കേന്ദ്രം പുറത്തുവിട്ടത്. ഉൗർജ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ പാളിച്ചയാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ആഗോള ഊർജവിലയിലെ ചാഞ്ചാട്ടം, രൂപയുടെ മൂല്യത്തകർച്ച,
ഉൽപ്പാദന മേഖലയിലെ ചെലവ് സമ്മർദങ്ങൾ എന്നിവയില്‍നിന്ന് രാജ്യത്തിന് കവചമൊരുക്കാന്‍ കേന്ദ്രത്തിനായില്ല.
ജനങ്ങൾ ത്യാഗസന്നദ്ധരാകണമെന്ന് പ്രധാനമന്ത്രി ആഹ്വാനംചെയ്‌തതിന് പിന്നാലെ 10 ദിവസത്തിനകം നാലുവട്ടം ഇന്ധനവില ലിറ്ററിന് ഏഴര രൂപയോളം വർധിപ്പിച്ചു.
പശ്ചിമേഷ്യൻ യുദ്ധം തുടങ്ങുംമുന്പ് എണ്ണവില വീപ്പയ്‌ക്ക് 60–80 ഡോളറായിരുന്നു. അപ്പോഴൊന്നും അതിനനുസൃതമായി വില കുറയ്‌ക്കാൻ തയ്യാറായിരുന്നില്ല.











0 comments