വാൽപ്പാറ അപകടം: വാഹനമോടിച്ചത് ടെമ്പോ ട്രാവലർ ഡ്രൈവറല്ലെന്ന് പ്രാഥമിക വിവരം

വാല്‍പ്പാറ അപകടത്തില്‍പ്പെട്ട ടെമ്പോ ട്രാവലര്‍
പാലക്കാട്: വാൽപ്പാറയിൽ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ വാഹനമോടിച്ചത് ടെമ്പോ ട്രാവലർ ഡ്രൈവർ അല്ലെന്ന് പ്രാഥമിക വിവരം. യാത്രാസംഘത്തിലുണ്ടായിരുന്ന സ്കൂൾ വാൻ ഡ്രൈവറായ നൗഷാദ് (39) ആണ് അപകടസമയത്ത് വാഹനമോടിച്ചത്.
കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള നൗഷാദിന്റെ മൊഴിയെടുത്ത ശേഷമായിരിക്കും ഗതാഗത വകുപ്പും പൊലീസും ഒൗദ്യോഗിക സ്ഥിരീകരണത്തിലെത്തുക. ശനിയാഴ്‌ച തമിഴ്‌നാട്– കേരള മോട്ടോർ വാഹനവകുപ്പുകൾ പരിശോധന നടത്തിയിരുന്നു.
Related News
16–ാം വളവിൽ സെൽഫിയെടുക്കാൻ വാഹനം നിർത്തിയശേഷം ടെമ്പോ ട്രാവലർ ഡ്രൈവർ മുഹമ്മദ് ഫാഹിസ് പിച്ചന് (21) പകരം നൗഷാദാണ് വാഹനമോടിച്ചതെന്നാണ് നിലവിലെ കണ്ടെത്തൽ. ദൃക്സാക്ഷികളിൽ നിന്നും രക്ഷാപ്രവർത്തനം നടത്തിയവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. നൗഷാദും മുഹമ്മദ് ഫാഹിസും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.
13–ാം വളവിൽ വാൻ വലതുവശം ചേർന്നാണ് പോയതെന്നും നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ചതായും കോയമ്പത്തൂർ ആർടിഒയുടെ റിപ്പോർട്ടിൽ പറയുന്നു. താഴേക്ക് പതിക്കുന്നതിനിടെ പാറക്കെട്ടിൽ വാഹനമിടിച്ചു. വാഹനത്തിൽ നിന്നും തെറിച്ചുവീണവരാണ് രക്ഷപ്പെട്ടത്. വാനിന്റെ ബ്രേക്കിന് തകരാർ സംഭവിച്ചിട്ടുണ്ടാകാനുള്ള സാധ്യതയും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
അതേസമയം, പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.









0 comments