print edition വെെദ്യുതി ദുരിതം തുടരും

തിരുവനന്തപുരം : വൈദ്യുതിലഭ്യതയിൽ സ്ഥിരത ഉറപ്പാക്കാൻ കഴിയാത്തതിനാൽ സംസ്ഥാനത്ത് വൈദ്യുതിമുടക്കം തുടരും. വിവിധ സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയെങ്കിലും സെപ്‌തംബറിലെ പ്രതിസന്ധി പരിഹരിക്കാൻ നടപടിയില്ല. മധ്യപ്രദേശിൽനിന്ന് സ്വാപ് പ്രകാരം ലഭ്യമായിരുന്ന 200 മെഗാവാട്ട് വെള്ളിയാഴ്‌ച കിട്ടിയില്ല. സർക്കാരിന്റെ ആസൂത്രണപ്പിഴവ് വരുത്തിയ പ്രതിസന്ധി മുതലെടുത്ത് അമിതവിലയ്ക്ക് വൈദ്യുതി വാങ്ങാനാണ് നീക്കം. യൂണിറ്റിന് 10 രൂപയിലധികമാകും വില. അധികവിലയുടെ ബാധ്യത ഉപയോക്താക്കൾ ഒടുക്കേണ്ടി വരും. വരുംദിവസങ്ങളിൽ വൈകിട്ട് 6.15നും രാത്രി 12.45നും ഇടയിൽ വൈദ്യുതി മുടങ്ങുമെന്നു കെഎസ്‌ഇബി അറിയിച്ചു.










0 comments