ad
Deshabhimani

നേത്രദാനപക്ഷാചരണം സമാപിച്ചു

Eye Donation Fortnight Observance

അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ദേശീയ നേത്രദാന പക്ഷാചരണ 
സമാപന സമ്മേളനം സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 19, 2026, 01:26 AM | 1 min read

അങ്കമാലി


ലിറ്റിൽ ഫ്ലവർ ആശുപത്രിയും ഐ ബാങ്ക് അസോസിയേഷൻ കേരളയും ചേർന്ന്‌ സംഘടിപ്പിച്ച 41–-ാമത് ദേശീയ നേത്രദാന പക്ഷാചരണം സമാപിച്ചു. സമ്മേളനം സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ഉദ്ഘാടനം ചെയ്തു. എൽഎഫ് ആശുപത്രിയിലെ ഐ ബാങ്ക് അസോസിയേഷൻ കേരള കഴിഞ്ഞ ഒരുവർഷം മാത്രം നേത്രദാനത്തിലൂടെ 1600-ലധികംപേർക്ക്‌ കാഴ്ച തിരിച്ചുനൽകിയെന്ന്‌ അസോസിയേഷൻ ജനറൽ സെക്രട്ടറി ഫാ. വർഗീസ് പൊന്തേമ്പിള്ളി പറഞ്ഞു.


ഏഴുപേർക്ക് ജീവനും വെളിച്ചവും നൽകിയ അവയവദാതാവ് ജുവിൻ രാജുവിന്റെ കുടുംബത്തെ ആദരിച്ചു.


​ഐ ബാങ്ക് അസോസിയേഷൻ കേരള മെഡിക്കൽ ഡയറക്ടർ ഡോ. അനീറ്റ ജബ്ബാർ, സബ് ഇൻസ്പെക്ടർ എൻ എം സലിം, ഐ ബാങ്ക് അസോസിയേഷൻ കേരള വൈസ് പ്രസിഡന്റ് ഡോ. സി വി ആൻഡ്രൂസ്, കൺവീനർ പി എഫ് ജോയ്, നേത്രബാങ്ക് വളന്റിയർ ജെസ്റ്റോ പോൾ, ഐ ബാങ്ക് മാനേജർ സിജോ ജോസ്, ജയേഷ് സി പാറക്കൽ, ഫ്രാൻസിസ് ആന്റണി എന്നിവർ സംസാരിച്ചു.


നേത്രദാനത്തിന് നേതൃത്വം നൽകിയ ഇരുനൂറോളം സന്നദ്ധപ്രവർത്തകരെയും സ്ഥാപനങ്ങളെയും അനുമോദിച്ചു. ലിംസാർ ഒപ്റ്റോമെട്രി വിദ്യാർഥികൾ അവതരിപ്പിച്ച നേത്രദാന സന്ദേശമുയർത്തിയ ഫ്ലാഷ്‌മോബും വിവിധ കലാപരിപാടികളും ഉണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home