ad
Deshabhimani

26 ലക്ഷത്തിന്റെ പുകയില 
ഉൽപ്പന്നം പിടികൂടി

Banned tobacco products

പെരുമ്പാവൂരിൽ എക്സൈസ് റെയ്ഡിൽ പിടികൂടിയ നിരോധിത 
പുകയില ഉൽപ്പന്നങ്ങൾ

വെബ് ഡെസ്ക്

Published on Sep 19, 2026, 01:15 AM | 1 min read

പെരുമ്പാവൂർ


ലോറി സ്റ്റാൻഡിനുസമീപം പൂട്ടിക്കിടന്ന ഗോഡൗണിൽ നിന്ന്‌ 26.5 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. കോട്ടയത്തുനിന്ന്‌ കോടികൾ വിലവരുന്ന ഹാൻസ് ശേഖരം പിടികൂടിയതിനെത്തുടർന്നുള്ള അന്വേഷണത്തിൽ എക്‌സൈസ്‌ കമ്മീഷണറുടെ സ്‌ക്വാഡും എക്സൈസ് ഇന്റലിജൻസ് ടീമും പെരുമ്പാവൂർ എക്സൈസ് റേഞ്ച് ടീമും നടത്തിയ സംയുക്ത റെയ്‌ഡിലാണ് 26.50 ലക്ഷം വിലമതിക്കുന്ന 26,250 പാക്കറ്റ് ഹാൻസ് പിടികൂടിയത്.


എഎം റോഡിൽ സസ്യമാർക്കറ്റിന്‌ സമീപമുള്ള ലോറി സ്റ്റാൻഡിനടുത്ത്‌ പൂട്ടിയനിലയിൽ കാണപ്പെട്ട രണ്ട് ഗോഡൗണുകളിൽ നിന്നാണ് ഹാൻസ് ശേഖരം പിടികൂടിയത്. കാലിത്തീറ്റ എന്ന വ്യാജേന ചാക്കുകളിൽ ആക്കി രാത്രികാലങ്ങളിൽ ലോറിയിലും മറ്റുമായി ഗോഡൗണിൽ എത്തിച്ച് സൂക്ഷിക്കുകയായിരുന്നു.


വാടകയ്ക്ക് നൽകിയിരുന്ന ഗോഡൗൺ കെട്ടിടത്തിന്റെ താഴ് ഉടമയുടെ സാന്നിധ്യത്തിൽ തകർത്താണ്‌ പരിശോധന നടത്തിയത്‌. പ്രതികളെന്ന്‌ സംശയിക്കുന്ന കോട്ടയം, കൊല്ലം സ്വദേശികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്പെക്ടർ എം പി പ്രമോദ്,ഫിലിപ്പ് തോമസ്, പെരുമ്പാവൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ പി പ്രമോദ് , എക്സൈസ് ഇൻസ്പെക്ടർമാരായ ടി സബിൻ, രാജേഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home