വെളളമില്ല; പിറവത്ത് നെൽവയൽ ഉണങ്ങിനശിച്ചു

-പിറവത്ത് നെൽവയൽ ഉണങ്ങിനശിച്ചനിലയിൽ
പിറവം
ജലക്ഷാമം രൂക്ഷമായതോടെ പിറവത്ത് നെൽവയൽ ഉണങ്ങിനശിച്ചു. നാലാംഡിവിഷനിൽ ജെഎംബി ആശുപത്രിക്കുസമീപം കക്കാട് സെന്റർ പാടശേഖരസമിതിയുടെ പരിധിയിലുള്ള 10 ഏക്കർ നെൽപ്പാടമാണ് കടുത്ത ചൂടിൽ ഉണങ്ങിയത്.
കക്കാട് മഞ്ഞനാംകുഴി പുത്തൻപുര ഉലഹന്നാന് ഇവിടെ നാലേക്കർ കൃഷിയുണ്ട്. ഇദ്ദേഹത്തിന്റെ 30 ദിവസം പ്രായമുള്ള നെൽച്ചെടികളാണ് നശിച്ചത്. നഗരസഭയും മൈനർ ഇറിഗേഷനും കനാൽ വൃത്തിയാക്കി ജലസേചനമുറപ്പാക്കാത്തതാണ് കൃഷിനാശത്തിന് കാരണം. കക്കാട് പമ്പിൽനിന്നാണ് വെള്ളം പമ്പ് ചെയ്യേണ്ടത്. അടിയന്തരമായി വെള്ളം എത്തിച്ച് പ്രശ്നപരിഹാരമുണ്ടാക്കണമെന്നാണ് കർഷകരുടെ ആവശ്യം.









0 comments