ad
Deshabhimani

ഇന്നും ഇരുട്ടിൽത്തന്നെ; വൈകിട്ട് 6.15നും 12.45 നും ഇടയിൽ വൈദ്യുതി നിയന്ത്രണം

power cut
വെബ് ഡെസ്ക്

Published on Sep 11, 2026, 06:37 PM | 1 min read

തിരുവനന്തപുരം: കേരളത്തെ ഇരുട്ടിലാക്കിക്കൊണ്ട് ഇന്നും വൈദ്യുതി നിയന്ത്രണം തുടരും. വൈകിട്ട് 6.15നും 12.45 നും ഇടയിൽ വൈദ്യുതി നിയന്ത്രണം തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ 6.45 മുതലായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയത്. ‘എനർജി കൺസർവേഷൻ പീക്ക്‌ അവർ മാനേജ്‌മെന്റ്‌’ എന്നാണ്‌ പവർകട്ടിന്‌ യുഡിഎഫ്‌ വൃത്തങ്ങൾ നൽകിയ പുതിയപേര്‌. യുഡിഎഫ്‌ സർക്കാരിന്റെ ആസൂത്രണപ്പാളിച്ചയാണ്‌ പവർകട്ടിനും ലോഡ്‌ ഷെഡിങ്ങിനും കാരണം.


മുന്നറിയിപ്പില്ലാത്ത വൈദ്യുതി നിയന്ത്രണംമൂലമുള്ള പ്രതിസന്ധി കടുത്തിട്ടും പൂർണമായി കയ്യൊഴിയുകയാണ് യുഡിഎഫ് സർക്കാർ. അധികൃതർക്കാകട്ടെ അനക്കമില്ല. ഗ്രാമ–നഗര വ്യത്യാസമില്ലാതെ പലയിടത്തും രാത്രി ഒന്നു മുതൽ രണ്ടര മണിക്കൂർ വരെ വൈദ്യുതി നിലയ്‌ക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഒരു മണിക്കൂർവരെ വൈദ്യുതി മുടങ്ങിയെന്ന്‌ മന്ത്രി സണ്ണി ജോസഫ്‌ സമ്മതിക്കുകയും ചെയ്തു. ഇടവിട്ട്‌ വൈദ്യുതി മുടങ്ങുന്നത്‌ വലിയ നഷ്‌ടമാണ്‌ കച്ചവടക്കാർക്കും ചെറുകിട വ്യാപാരികൾക്കും ഉണ്ടാകുന്നത്‌.


വൈദ്യുതി പ്രതിസന്ധിയുടെ തുടക്കം ജൂൺ ആദ്യവരത്തിലായിരുന്നു. സർക്കാർ ഇടപെടേണ്ട ഈ നിർണായക സമയത്ത് നേതൃത്വം ഫലപ്രദമായി ഇടപെട്ടില്ല. കെപിസിസി പ്രസിഡന്റ് കൂടിയായ സണ്ണി ജോസഫ് വൈദ്യുതി മന്ത്രിയായിട്ടും, വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ അജണ്ടയായും മാറിയില്ല. കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിരമിക്കലിനുശേഷം ആവശ്യമായ തുടർച്ച ഉറപ്പാക്കാനും നിർണായക സമയത്തെ രാഷ്ട്രീയ ഇടപെടലിന്റെ അഭാവവും പ്രതിസന്ധി രൂക്ഷമാക്കി. വൈദ്യുതി ആവശ്യം മുൻകൂട്ടി കണക്കാക്കുന്നതിലാണ് സർക്കാരിന് ആദ്യം പിഴച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home