Deshabhimani

print edition വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ തീരില്ല: മന്ത്രി സണ്ണി

Sunny Joseph
avatar
സ്വന്തം ലേഖകൻ

Published on Sep 10, 2026, 01:30 AM | 1 min read

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം സ്വിച്ചിട്ടപോലെ തീരില്ലെന്നും അത്ഭുതപ്രവർത്തിയൊന്നും കൈയിൽ ഇല്ലെന്നും മന്ത്രി സണ്ണി ജോസഫ്‌. സാഹചര്യം മനസിലാക്കി എല്ലാവരും സഹകരിക്കണമെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഒരു മണിക്കൂർ വെദ്യുതി മുടങ്ങിയെന്ന്‌ സമ്മതിച്ച മന്ത്രി പ്രതിസന്ധി മറികടക്കാനുള്ള ശ്രമം നടത്തുമെന്നും പ്രതിസന്ധിയുമായി ബന്ധപ്പെട്ട്‌ ചേർന്ന ഉന്നതതല യോഗത്തിനുശേഷം പറഞ്ഞു.


എസിയും ഫാനും വൈദ്യുതി ഉപയോഗം കൂട്ടി. ഇലക്‌ട്രിക്‌ വാഹനങ്ങൾ ചാർജുചെയ്യുന്നതോടെ രാത്രി 12ന്‌ ശേഷവും വൈദ്യുതി ആവശ്യകത കുതിച്ചു. പകൽ ഉത്‌പാദിപ്പിക്കുന്ന സോളാർ സംഭരിക്കാൻ വഴിയില്ല. രാജ്യവ്യാപകമായി വൈദ്യുതി ഉത്‌പാദനം കുറഞ്ഞത്‌ പ്രതിസന്ധിയായി. വൈദ്യുതി നിയന്ത്രണം വ്യാഴാഴ്‌ച മുതൽ മുൻകൂട്ടി അറിയിക്കാൻ സംവിധാനമൊരുക്കാൻ നിർദേശിച്ചെന്ന്‌ മന്ത്രി പറഞ്ഞു. കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യവും പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home