ad
Deshabhimani

print edition പത്തനംതിട്ട ഡിസിസി ഓഫീസിലും പോസ്‌റ്റർ

adoor prakash
വെബ് ഡെസ്ക്

Published on Mar 15, 2026, 12:01 AM | 1 min read

പത്തനംതിട്ട: കോന്നിയിൽ മത്സരിക്കുമെന്ന്‌ നിലപാട്‌ കടുപ്പിച്ചിരിക്കുന്ന യുഡിഎഫ്‌ കൺവീനർ അടൂർ പ്രകാശ്‌ എംപിക്കുവേണ്ടി പത്തനംതിട്ട ഡിസിസി ഓഫീസിലടക്കം പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടു. അടൂർ പ്രകാശിനെ തഴഞ്ഞ്‌ ഹൈക്കമാൻഡ് ആരെ ഇറക്കിയാലും പ്രത്യാഘാതം വലുതായിരിക്കുമെന്നാണ്‌ പോസ്‌റ്ററിൽ. ഒപ്പം കെ സുധാകരനുവേണ്ടിയും വാദിക്കുന്നുണ്ട്‌. തദ്ദേശ തെരഞ്ഞെടുപ്പ്‌ സമയത്തുതന്നെ തന്നെ കോന്നിയിൽ അടൂർ പ്രകാശ് നീക്കങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ എംപിമാർ മത്സരിക്കേണ്ടയെന്ന്‌ ഹൈക്കമാൻഡ്‌ തീരുമാനിച്ചതോടെയാണ്‌ അടൂർ പ്രകാശ്‌ അനുകൂലികൾ പോസ്‌റ്റർ പ്രചാരണവുമായി രംഗത്തെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home