ad
Deshabhimani

print edition മുഖ്യമന്ത്രിത്തല്ല്‌ കലാപത്തിലേക്ക്; രാഹുലിനും പ്രിയങ്കയ്‌ക്കുമെതിരെ വയനാട്ടിൽ പോസ്‌റ്റർ

poster against rahul and priyanka

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ കൽപ്പറ്റയിൽ വയനാട്‌ ഡിസിസി ഓഫീസിന്റെ 
ബോർഡിൽ പതിച്ച പോസ്‌റ്ററുകൾ

avatar
സ്വന്തം ലേഖകൻ

Published on May 14, 2026, 12:01 AM | 1 min read

കൽപ്പറ്റ: കോൺഗ്രസിൽ മുഖ്യമന്ത്രിത്തല്ല്‌ പുരോഗമിക്കുന്നതിനിടെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിൽ പോസ്‌റ്റർ. കൽപ്പറ്റയിൽ ഡിസിസി ഓഫീസ്‌ റോഡിൽ ഡിസിസിയുടെ ബോർഡിൽത്തന്നെയാണ്‌ ഇംഗ്ലീഷിലുള്ള പോസ്‌റ്റർ പതിച്ചത്‌. ‘രാഹുലും പ്രിയങ്കയും വയനാട്‌ മറന്നേക്കൂ, ഇനി ഇവിടെനിന്ന്‌ ജയിക്കില്ല, വയനാട്‌ അടുത്ത അമേഠിയാകും, കെ സി നിങ്ങളുടെ പെട്ടിചുമട്ടുകാരനായിരിക്കാം. പക്ഷേ കേരളത്തിലെ ജനങ്ങൾ പൊറുക്കില്ല, ഞങ്ങൾ നിങ്ങളെ ഇവിടെ അവസാനിപ്പിക്കും’ തുടങ്ങിയ രൂക്ഷവിമർശങ്ങളാണ്‌ പോസ്‌റ്ററുകളിലുള്ളത്‌. ചാനലുകളിൽ വാർത്തയായതോടെ കോൺഗ്രസ്‌ പ്രവർത്തകർ ഇവ നീക്കി.


ബുധൻ പുലർച്ചെ 2.45ഓടെ ഒരാൾ പോസ്‌റ്റർ പതിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഡിസിസിയുടെ ബോർഡിൽ നോട്ടീസുകൾ ഒട്ടിച്ചശേഷം ഫോട്ടോയും എടുത്താണ്‌ ഇയാൾ മടങ്ങിയത്‌. ആളെ വ്യക്തമല്ല. മുഖ്യമന്ത്രി തർക്കത്തിൽ രാഹുലും പ്രിയങ്കയും കെ സി വേണുഗോപാലിന്‌ ഒപ്പമാണെന്ന പ്രചാരണങ്ങളെ തുടർന്നാണ്‌ ഇരുവർക്കുമെതിരെയുള്ള പോസ്‌റ്റർ യുദ്ധം തുടങ്ങിയത്‌. വി ഡി സതീശന്റെ അനുയായികളാണ്‌ പോസ്‌റ്ററിന്‌ പിന്നിലെന്നാണ്‌ ആക്ഷേപം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home