ad
Deshabhimani

സോഫ്​റ്റ്​വെയർ തകരാർ: തപാൽ​ ഓഫീസുകളിൽ ബുക്കിങ്​​ നിലച്ചിട്ട്​ നാല് നാൾ

post
avatar
സ്വന്തം ലേഖകൻ

Published on Aug 08, 2025, 08:05 PM | 1 min read

കൊല്ലം: സോഫ്​റ്റ്​വെയർ തകരാർ മൂലം കേരളത്തിൽ തപാൽ ഓഫീസുകളിൽ ബുക്കിങ്​​ നിലച്ചിട്ട്​ നാലുദിവസം. കൊല്ലം, പത്തനംതിട്ട തപാൽ സൂപ്രണ്ട്​ ഓഫീസ്​ പരിധിയിൽ 557 സബ്, ബ്രാഞ്ച്​​ പോസ്റ്റ്​ ഓഫീസുകളിലും ഇതാണ്​ അവസ്ഥ. മണിക്കൂറുകളോളം കാത്തുനിന്നശേഷം ഉപയോക്താക്കൾ മടങ്ങുന്നത്​ തപാൽ വകുപ്പിനും കോടികളുടെ നഷ്ടമുണ്ടാക്കുന്നു. നാലുദിവസമായിട്ടും തകരാർ പരിഹരിച്ചില്ല.


കഴിഞ്ഞ തിങ്കളാഴ്​ചയാണ്​ തപാൽവകുപ്പിന്റെ പ്രവർത്തനം താറുമാറാക്കി സോഫ്​റ്റ്​വെയർ പണിമുടക്കിയത്​. ​നിലവിൽ തപാൽവകുപ്പിന്റെ സ്വന്തം ഐടി 2.0​ എന്ന സോഫ്​റ്റ്​വെയർ ആണ്​ ഉപയോഗിക്കുന്നത്​. ലോഡ്​ കൂടുന്നതുകാരണം രാവിലെ 10 മുതൽ​ പകൽ മൂന്നുവരെ സിസ്റ്റം നിശ്​ചലമാണെന്ന്​ ജീവനക്കാർ പറയുന്നു.

പിന്നീട്​ രാത്രിയിലാണ്​ സോഫ്​റ്റ്​വെയർ പ്രവർത്തിക്കുന്നത്​. പോസ്റ്റ്​ ഓഫീസുകളിൽ ബുക്കിങ്​ ​നിലച്ചതോടെ സ്വകാര്യ സ്ഥാപനങ്ങൾക്ക്​ ചാകരയായി. ഉപയോക്താക്കൾ കൊറിയർ സർവീസുകളെ സമീപിച്ചുതുടങ്ങി.

സോഫ്​റ്റ്​വെയർ പ്രശ്​നം പരിഹരിച്ചില്ലെങ്കിൽ സ്ഥിരം ഉപയോക്താക്കളെ തപാൽവകുപ്പിന്​ നഷ്ടമാകും. പാർസൽ സർവീസിന്​ ഉൾപ്പെടെ വ്യക്തികളും വ്യാപാരികളും നിരവധി സ്ഥാപനങ്ങളും നിത്യേന തപാൽ​ ഓഫീസുകളെയാണ്​ ആശ്രയിച്ചിരുന്നത്​​. വിവരാവകാശ മറുപടികളും ഉദ്യോഗാർഥികളുടെ​ ജോലിക്കുള്ള അപേക്ഷകളും ഉൾപ്പെടെ ബുക്കിങ്ങിലൂടെ ആണ്​ അയച്ചിരുന്നത്​. സെർവർ തകരാർ ഇൻഷുറൻസ്​, പിഎൽഐ, ആർപിഎൽഐ എന്നിവയെയും ബാധിച്ചു.

ജൂലൈ 22മുതലാണ്​ തപാൽവകുപ്പിന്റെ കേരള സർക്കിളിൽ ഐടി 2.0​ എന്ന സോഫ്​റ്റ്​വെയർ പ്രാബല്യത്തിൽ വന്നത്​. അതിനുമുമ്പ്​ രാജ്യത്ത്​ മറ്റിടങ്ങളിൽ ഇ‍ൗ സോഫ്​റ്റ്​വെയർ നടപ്പാക്കിയിരുന്നു. ചർച്ചകളും മുൻകരുതലുകളും ഇല്ലാതെ ഏകപക്ഷീയമായാണ്​ പുതിയ സോഫ്​റ്റ്​വെയർ നടപ്പാക്കിയതെന്നും ആക്ഷേപമുണ്ട്​.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home