Deshabhimani

നിയന്ത്രണം വിട്ട കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; രണ്ടുപേർക്ക് പരിക്ക്

car Accident

നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയ കാർ| Photo: Screengrab

വെബ് ഡെസ്ക്

Published on Nov 26, 2026, 07:02 PM | 1 min read

കോഴിക്കോട് : പൂവാട്ടുപറമ്പിൽ നിയന്ത്രണം വിട്ട കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. നിലമ്പൂർ സ്വദേശികളായ രണ്ട് കാർ യാത്രക്കാർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.


മാവൂർ ഭാഗത്തുനിന്ന് മെഡിക്കൽ കോളേജ് ഭാഗത്തേക്ക് വരികയായിരുന്ന കാർ പൂവാട്ടുപറമ്പ് ടൗണിൽ വെച്ച് നിയന്ത്രണം വിട്ട് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു.


അപകടസമയത്ത് ഇവിടെ ഉണ്ടായിരുന്ന സ്ത്രീ ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഒരു ഭാഗം തകർന്നു. കാറിന്റെ മുൻഭാഗവും പൂർണമായി തകർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home