ad
Deshabhimani

"പൊളിറ്റിക്കല്‍ ഇസ്ലാം അപകടം"; ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെതിരെ സമസ്തയുടെ പ്രമേയം

Jamaat E Islami Welfare Party
വെബ് ഡെസ്ക്

Published on Feb 14, 2026, 08:53 PM | 1 min read

കോട്ടക്കല്‍ (മലപ്പുറം): ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവെക്കുന്ന 'പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റ്' ആശയങ്ങള്‍ക്കെതിരെ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ (കാന്തപുരം വിഭാഗം). "പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റ്' ആശയങ്ങള്‍ അപകടകരമാണെന്നും ഇന്ത്യയുടെ മതേതര, ജനാധിപത്യ പശ്ചാത്തലത്തിനും ബഹുസ്വരതയ്ക്കും നിരക്കാത്തതാണെന്നും കോട്ടക്കലില്‍ സമസ്തയുടെ നൂറാം വാര്‍ഷികസമ്മേളന വിളംബര സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.


വിശ്വാസികളെ പൊതുസമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താനും സങ്കുചിതമായ വര്‍ഗീയ ധ്രുവീകരണത്തിലേക്ക് നയിക്കാനുമാണ് പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് സംഘടനകൾ എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കും അധികാരത്തിനുംവേണ്ടി വിനാശകരമായ ആശയ പശ്ചാത്തലമുള്ള ഇത്തരം സംഘടനകളുമായി സഖ്യങ്ങളില്‍ ഏര്‍പ്പെടുന്നത് രാജ്യത്തിന്റെ ബഹുസ്വരതയെ പ്രതിസന്ധിയിലാക്കുമെന്നും പ്രമേയത്തിൽ മുന്നറിയിപ്പ് നൽകുന്നു. മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് രാഷ്ട്രീയസഖ്യം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമസ്തയുടെ പ്രമേയം.


മതത്തെ ഭൗതികമായ അധികാരരാഷ്ട്രീയ പ്രത്യയശാസ്ത്രമായി പുനര്‍നിര്‍വചിക്കുന്നത് അപകടകരമാണ്. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ച് വോട്ടുകള്‍ ഏകീകരിക്കാന്‍ ശ്രമിക്കുന്ന പ്രവണത ജനാധിപത്യത്തിന്റെ അന്തസത്ത ചോര്‍ത്തിക്കളയുന്നതും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതുമാണ്.


പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് താവളമൊരുക്കുന്ന അവസരവാദപരമായ നിലപാടില്‍നിന്ന് രാഷ്ട്രീയസംഘങ്ങള്‍ പിന്മാറണം. ഇത്തരം രാഷ്ട്രീയ അപചയങ്ങളെയും സഖ്യങ്ങളെയും വിശ്വാസികള്‍ പൂര്‍ണമായും തിരസ്കരിക്കുകയും ജനാധിപത്യപരമായ ജാഗ്രത ഉയര്‍ത്തിപ്പിടിക്കുകയും വേണമെന്നും പ്രമേയത്തില്‍ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home