19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് ഇന്ന് തുള്ളിമരുന്ന് നൽകും

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പോളിയോ നിർമാർജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് അഞ്ച് വയസ്സിനുതാഴെയുള്ള 19,80,224 കുട്ടികൾക്ക് ഞായറാഴ്‌ച തുള്ളിമരുന്ന് നൽകും. രാവിലെ എട്ടിന് തിരുവനന്തപുരം തൈക്കാട് മാതൃ–-ശിശു ആശുപത്രിയിൽ മന്ത്രി കെ മുരളീധരൻ സംസ്ഥാന ഉദ്‌ഘാടനം നിർവഹിക്കും.
ഗതാഗത മന്ത്രി സി പി ജോൺ അധ്യക്ഷനാകും. 22,288 ബൂത്താണ് തുള്ളിമരുന്ന് വിതരണത്തിനായി സജ്ജീകരിച്ചുള്ളത്. യാത്രാവേളയിൽ തുള്ളിമരുന്ന് നൽകാൻ 539 ട്രാൻസിറ്റ് ബൂത്ത്, 283 മൊബൈൽ ബൂത്ത്, ഒമ്പത് ഉത്സവ/മേള ബൂത്ത് എന്നിവ ക്രമീകരിച്ചു. ബൂത്തുകളിൽ എത്താത്ത കുഞ്ഞുങ്ങൾക്ക് 29നും 30നും വീടുകളിലെത്തി തുളളിമരുന്ന് നൽകും.









0 comments