print edition ‘കുറച്ചുകൂടിത്തന്നാൽ മൊത്തം പണം തിരിച്ചുതരാം’; യൂണിഫോം തട്ടിപ്പിൽ പൊലീസ് ട്രെയിനിയുടെ വിചിത്രവാദം

ശംഭു ആർ കൃഷ്ണൻ
തിരുവനന്തപുരം : യൂണിഫോം വാങ്ങാൻ റിക്രൂട്ട് ട്രെയിനികളിൽനിന്ന് പിരിച്ചെടുത്ത ഏഴുലക്ഷം രൂപ ഓൺലൈൻ ഗെയിം കളിക്കാൻ ചെലവഴിച്ച പൊലീസ് ട്രെയിനി അറസ്റ്റിൽ. പത്തനംതിട്ട കെഎപി 3 ബറ്റാലിയനിലെ ട്രെയിനി കൊല്ലം ചെമ്മങ്ങാട് സ്വദേശി ശംഭു ആർ കൃഷ്ണനെയാണ് (25) അറസ്റ്റ് ചെയ്തത്. കമാൻഡിങ് ഓഫീസറുടെ ചോദ്യംചെയ്തപ്പോൾ വിചിത്രവാദങ്ങളാണ് ഇയാൾ പറഞ്ഞത്. എല്ലാവരുംകൂടി കുറച്ച് പണംകൂടി പിരിച്ചുതന്നാൽ ഗെയിം കളിച്ച് നഷ്ടമായ പണം മുഴുവൻ തിരിച്ചുപിടിക്കാമെന്നാണ് ഇയാൾ പറഞ്ഞത്. പ്രതിക്ക് ഓൺലൈൻ ഗെയിമുകളോട് അമിതാസക്തിയാണെന്നും ഇയാൾ പലരിൽനിന്നും പണം കടംവാങ്ങിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ഏഴുപേരടങ്ങുന്ന യൂണിഫോം കമ്മിറ്റിയിലെ അംഗമാണ് ശംഭു. ട്രെയിനികൾക്ക് യൂണിഫോം തുണി വാങ്ങാനും തയ്ക്കാനുമുള്ള പണം ശംഭുവാണ് പിരിച്ചത്. തുക സ്ഥാപനങ്ങളിൽ അടയ്ക്കാത്തതിനെ തുടർന്ന് ഇയാളെ ചോദ്യംചെയ്തപ്പോഴാണ് ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടമായെന്ന് അറിയുന്നത്. ഇയാളെ സേനയില്‍ നിന്നൊഴിവാക്കി. പിരിച്ചുവിടാനും തീരുമാനിച്ചു.









0 comments