പൊലീസ് സ്പോര്‍ട്സ് മീറ്റ് 2026; തിരുവനന്തപുരത്ത് ഇന്ന് ഗതാഗതനിയന്ത്രണം

തിരുവനന്തപുരം : പൊലീസ് സ്പോര്‍ട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ചൊവ്വ പകൽ രണ്ടുമുതല്‍ ഗതാഗതനിയന്ത്രണം. കഴക്കൂട്ടം ജങ്‌ഷന്‍മുതല്‍ ചാക്കവരെയും ചാക്കമുതല്‍ പാളയംവരെയുള്ള റോഡിലും വൈകിട്ട് ആറുവരെയാണ് ക്രമീകരണം. ദീപാശിഖാപ്രയാണം കടന്നുപോകുന്ന എൻഎച്ച് 66ല്‍ വെട്ടുറോഡ് ജങ്‌ഷന്‍മുതല്‍ മുക്കോലയ്ക്കല്‍ ജങ്‌ഷന്‍വരെ സര്‍വീസ് റോഡിലും മുക്കോലയ്ക്കല്‍ ജങ്‌ഷന്‍മുതല്‍ ചാക്ക ജങ്‌ഷന്‍വരെ പ്രധാന റോഡിലും ഗതാഗതം നിയന്ത്രണമുണ്ടാകും.
ചാക്ക ഭാഗത്തുനിന്ന് പാറ്റൂര്‍ ജങ്‌ഷന്‍വരെ റോഡില്‍ ദീപാശിഖാപ്രയാണം കടന്നുപോകുന്ന സമയത്തും ക്രമീകരണമുണ്ടാകും. ദീപാശിഖാപ്രയാണം കടന്നുപോകുന്ന സമയത്ത് പാറ്റൂര്‍ ജങ്‌ഷന്‍മുതല്‍ പാളയം ജങ്‌ഷന്‍വരെയുള്ള ട്രാക്കില്‍ ഗതാഗതം അനുവദിക്കില്ല. ചാക്ക ഭാഗത്തുനിന്ന് പാളയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാറ്റൂര്‍ ജങ്‌ഷന്‍–മൂലവിളാകം–-തമ്പുരാന്‍മുക്ക്–വരമ്പശേരി ജങ്‌ഷന്‍ –-ലോ കോളേജ് ജങ്‌ഷന്‍–-പിഎംജി–-ജി വി രാജ-–പാളയം വഴി പോകണം. റെയില്‍വേ സ്റ്റേഷനിലേക്കും എയര്‍പോര്‍ട്ടിലേക്കും പോകേണ്ട യാത്രക്കാര്‍ യാത്ര ക്രമീകരിക്കണം. വിവരങ്ങൾക്ക്: 0471 2558731, 9497930055.









0 comments