Deshabhimani

സര്‍ക്കാരിന് തിരിച്ചടി: പൊലീസ് സംഘടനകളെ പിരിച്ചുവിട്ട നടപടി റദ്ദാക്കി ഹെെക്കോടതി

police uniform highcourt
വെബ് ഡെസ്ക്

Published on Sep 29, 2026, 11:16 AM | 1 min read

കൊച്ചി: കേരളത്തിലെ പൊലീസ് സംഘടനകളെ പിരിച്ചുവിട്ട സര്‍ക്കാര്‍ ഉത്തരവിന് തിരിച്ചടി. പൊലീസ് സംഘടനയെ പിരിച്ചുവിടാന്‍ സംസ്ഥാന സർക്കാരിന് അവകാശമില്ലെന്ന് ഹെെക്കോടതി വ്യക്തമാക്കി. ഏതൊരു സംഘടനക്കും പ്രവർത്തിക്കാൻ ഭരണഘടന അനുമതി നൽ‌കുന്നുണ്ട്. ഏതൊരു സംഘടനക്കും ഭരണഘടനയിൽ ഭേദ​ഗതി വരുത്തണമെങ്കിൽ മൂന്നിൽ‌ രണ്ട് ഭൂരിപക്ഷം ജനറല്‍‌ ബോഡിയിൽ വേണ്ടതുണ്ട്. അതില്ലാതെ പിരിച്ചുവിടുന്നത് ഭരണഘടനാ വിരുദ്ധമാണ്. സംഘടനകൾക്ക് പല രീതിയിൽ പ്രവർത്തിക്കാമെന്നും കോടതി വ്യക്തമാക്കി.

അഡ്ഹോക്ക് കമ്മിറ്റികൾ രൂപീകരിച്ച നടപടിയും കോടതി തടഞ്ഞു. അസോസിയേഷനുകളിൽ തുടരാനുള്ള അവകാശവും സംഘടനാ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. സംഘടനകളുടെ അഭിപ്രായം കേൾക്കാതെയുള്ള സർക്കാർ നടപടി നിയമവിരുദ്ധമെന്ന് പറഞ്ഞ കോടതി, അഡ്ഹോക്ക് കമ്മിറ്റി രൂപീകരണം അസോസിയേഷന്റെ സ്വയംഭരണത്തിലുള്ള കടന്നുകയറ്റമെന്നും വ്യക്തമക്കി

ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് വിധി പറഞ്ഞത്.കേരള പൊലീസ് അസോസിയേഷൻ‌, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നി സംഘടനകൾ നൽകിയ ഹർജിയിലാണ് അനുകൂല ഉത്തരവ്.

പൊലിസ് ഓഫീസേഴ്സ് അസോസിയേഷൻ, പൊലിസ് അസോസിയേഷൻ, സീനിയർ പൊലിസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നിലവിലെ ഭരണ സമികളാണ് പിരിച്ചുവിട്ടിരുന്നത്. അഡ്ഹോക്ക് കമ്മിറ്റിയെ പുതിയ ഭരണസമിതിയായും അംഗത്വ പൂർത്തീകരണത്തിനുമായി ചുമതലപ്പെടുത്തി. മൂന്നു പൊലിസ് സംഘടനകള്‍ക്ക് പകരം രണ്ടു സംഘടനകള്‍ മാത്രമായിരിക്കും ഇനി ഉണ്ടാവുക എന്നും തീരുമാനിച്ചു. പൊലിസ് അസോസിയേഷനും, സീനിയർ പൊലിസ് ഓഫീസേഴ്സ് അസോസിയേഷനും മാത്രമാകും ഉണ്ടാകുക എന്നായിരുന്നു സർക്കാരിന്റെ ഉത്തരവ്. ഇതിനെതിരായി നല്‍കിയ ഹര്‍ജിയിലാണ് അസോസിയേഷന് അനുകൂലമായി വിധിയുണ്ടായിരിക്കുന്നത്





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home