ad
Deshabhimani

പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമം: മദ്രസ അധ്യാപകൻ അറസ്റ്റിൽ

drugs hunt kochi
വെബ് ഡെസ്ക്

Published on Sep 07, 2025, 12:26 PM | 1 min read

കാഞ്ഞങ്ങാട്: നബിദിന പരിപാടിക്കെത്തിയ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൊടുവള്ളി വട്ടോളിയിലെ പി എ അബ്ദുൽ ബാസിതിനെ (29)യാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.


റാലിക്കെത്തിയ പന്ത്രണ്ടുകാരിയെ അബ്ദുൽ ബാസിത് സമ്മാനം തരാമെന്ന് വിശ്വസിപ്പിച്ച് ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഭയന്നോടിയ കുട്ടി അമ്മയോട് വിവരം പറഞ്ഞു. വിവരമറിഞ്ഞതോടെ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ബാസിതിനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home