ad
Deshabhimani

പോക്‌സോ കേസ് പ്രതിക്ക് 20 വർഷം കഠിനതടവ്

jail new
വെബ് ഡെസ്ക്

Published on Apr 30, 2026, 09:07 PM | 1 min read

തിരുവനന്തപുരം : പതിനഞ്ച് വയസ്സുള്ള സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക്‌ 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. വെള്ളറട വില്ലേജിൽ പന്നിമല സ്വദേശി ഷിജു (38) വിനെയാണ് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ജഡ്ജി കെ എം സുജ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നു വർഷം അധികമായി ശിക്ഷ അനുഭവിക്കണം. 2013 ലാണ് കേസിനാസ്‌പദമായ സംഭവം.


അതിജീവിത ക്ലാസ് ടീച്ചറിനോട് പീഡന വിവരം വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കേസെടുത്തത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ് വിനോദ്, വി ആർ മായാദേവി എന്നിവർ ഹാജരായി. വെള്ളറട എസ്എച്ച്ഒ ആയിരുന്ന എസ് അനിൽകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home