Deshabhimani

നെടുമ്പാശേരി വാഹനക്കുരുതി: കേസ് അട്ടിമറിച്ച് സുഹൈലിനെ രക്ഷിക്കാൻ ശ്രമം നടക്കുന്നു

gopika family

നെടുമ്പാശേരിയിൽ അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം

വെബ് ഡെസ്ക്

Published on Oct 13, 2026, 11:00 AM | 2 min read

നെടുമ്പാശേരി: എറണാകുളം നെടുമ്പാശേരിയിൽ അമിതവേ​ഗതയിൽ പത്തൊമ്പതുകാരൻ ഓടിച്ച മിനികൂപ്പർ ഇടിച്ച്‌ മൂന്നുപേർ മരിച്ച കേസ് അട്ടിമറിക്കാൻ ശ്രമം. പ്രതി സുഹൈൽ സജീവിനെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ നീക്കം നടക്കുന്നതായി അപകടത്തിൽ മരിച്ച ​ഗോപികയുടെ അച്ഛൻ പ്രതീപ് കുമാർ പറഞ്ഞു. മകളുടെ മരണത്തിന് പിന്നാലെ ചിലർ സാമൂഹിക മാധ്യമങ്ങളിലൂടെ കുടുംബത്തിന് നേരെ അധിക്ഷേപം നടത്തുന്നു. ​ഗോപികയ്ക്ക് നീതി ലഭിക്കുമോ എന്ന് സംശയിക്കുന്നുവെന്നും ​ഗോപികയുടെ അച്ഛൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


​"ഗുരുതരമായ കുറ്റകൃത്യം ചെയ്തിട്ട് സുഹൈലിനെ ബോസ്റ്റൽ സ്കൂളിലേക്ക് അയക്കുന്ന നടപടിയാണുണ്ടായത്. അത് ഈ കേസ് അട്ടിമറിക്കാനാണ്. ഞങ്ങൾക്ക് നീതി ലഭിക്കുമോ എന്ന് സംശയിക്കുകയാണ്. പൊലീസിന്റെ ഭാ​ഗത്ത് നിന്ന് പലതരത്തിലുള്ള വീഴ്ചകളുണ്ടായി. അപകട സമയത്ത് സുഹൈൽ മദ്യപിച്ചിരുന്നില്ല എന്ന് എഫ്ഐആറിൽ രേഖപ്പെടുത്തിയതായാണ് വിവരം. മദ്യപിച്ച് അമിത വേ​ഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കി മൂന്ന് പേരെ കൊന്നിട്ട് എന്തിന്റെ പേരിലാണ് ബോസ്റ്റൽ സ്കൂളിലേക്ക് സുഹൈലിനെ വിട്ടിരിക്കുന്നതെന്ന് മനസിലാകുന്നില്ല. അപകടം നടന്നതറിഞ്ഞ ശേഷം നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ മദ്യപിച്ച നിലയിലാണ് സുഹൈൽ ഉണ്ടായിരുന്നുന്നത്. എസ് ഐ തന്നെ ആ കാര്യം ഞങ്ങളോട് പറഞ്ഞിരുന്നു. മേലധികാരികളിൽ നിന്ന് സമ്മർദം വരുന്നതായി പൊലീസ് പറയുന്നു. എന്ത് നടന്നാലും അച്ഛൻ നോക്കുമെന്ന് സുഹൈൽ പറയുന്നതും ഈ സ്വാധീനം ഉള്ളതുകൊണ്ടാണ്. ഇതെല്ലാം ഞങ്ങൾക്ക് നീതി ലഭിക്കുന്നതിന് തടസമാകുന്നു. എന്റെ മോളെയും കുടുംബത്തെയുംകുറിച്ച് സോഷ്യൽ മീഡിയയിൽ വളരെ മോശമായ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യങ്ങളിൽ കൃത്യമായി ഇടപെടണം. ഞങ്ങൾക്ക് നീതി ലഭിക്കണം" - ​ഗോപികയുടെ അച്ഛൻ പറഞ്ഞു.


പ്രതിയുടെ അച്ഛൻ ആലപ്പുഴക്കാരനാണ്. അയാൾ വലിയ വ്യവസായിയാണ്. മന്ത്രിമാരെ സ്വാധീനിച്ചതായി വേണം കരുതാനെന്നും ​ഗോപികയുടെ കുടുംബം പറഞ്ഞു.


കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ്‌ വാഹനം ഓടിച്ചത്‌ മദ്യപിച്ച്‌ ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്ന്‌ പൊലീസ്‌ തന്നെ വ്യക്തമാക്കിയിരുന്നു. ശനി ഉച്ചമുതൽ മദ്യപാനം തുടങ്ങി. അപകടത്തിന്‌ മുമ്പായി മൂന്ന്‌ ബാറുകളിൽ കയറി മദ്യം കഴിച്ചു. മദ്യലഹരിയിൽ വാഹനമോടിച്ചത്‌ 120 കിലോമീറ്റർ വേഗതയിയിലായിരുന്നുവെന്നും തെളിവെടുപ്പിനിടെ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതിലും കൂടുതൽ വേഗതയിലായിരിക്കുമെന്നാണ്‌ നിഗമനം. ബ്രേക്ക്‌ ചവിട്ട്‌ കിട്ടിയിട്ടില്ലെന്നും സ്‌കൂട്ടർ കണ്ടില്ലെന്നും സുഹൈൽ പൊലീസിനോട്‌ പറഞ്ഞു. എന്നാൽ ഇയാളുടെ മൊഴികൾ പൂർണമായി വിശ്വാസത്തിൽ എടുത്തിട്ടില്ല. മിനികൂപ്പർ അമിതവേഗതയിലായിരുന്നുവെന്ന്‌ അറസ്റ്റിലായ മറ്റുമൂന്നുപേരും പൊലീസിനോട്‌ സമ്മതിച്ചു.


നെടുമ്പാശേരി വിഐപി റോഡിൽ അത്താണി വാളേപ്പുറം ഭാഗത്ത് ഞായർ പുലർച്ചെ 1.45ഓടെയായിരുന്നു അപകടം. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കൽപ്പറ്റ മടക്കിമല താഴെവീട്ടിൽ സന്തോഷ് ഭവനിൽ സന്തോഷിന്റെ മകൾ ദേവിക (കുക്കു–21), പാലക്കാട് കരിമ്പ ചെമ്പൻത്തിട്ട മുള്ളൻകുഴിയിൽ വീട്ടിൽ പ്രദീപ്‌-കുമാറിന്റെ മകൾ ഗോപിക (22), കർണാടകത്തിലെ സുള്ള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൻ ഇയാസ് (21) എന്നിവരാണ് മരിച്ചത്. ഇഹ ഡിസൈന്‍സ് എന്ന പേരിൽ വസ്ത്രവ്യാപാരസ്ഥപാനവും ഓൺലൈൻ വസ്‌ത്രവ്യാപാരവും നടത്തുന്ന സജീവ് ജമാലിന്റെയും നൂഹ സജീവിന്റെയും മകനാണ് സുഹൈൽ. നരഹത്യക്കാണ്‌ ഇയാൾക്കെതിരെ കേസെടുത്തത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home