Deshabhimani

ശശികല എന്തൊക്കെ വൃത്തികേടുകളാണ് പറയുന്നത്? മര്യാദ കാണിക്കണം: നെടുമ്പാശേരി വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ​ഗോപികയുടെ കുടുംബം

nedumbassery accident gopika
വെബ് ഡെസ്ക്

Published on Oct 13, 2026, 11:42 AM | 1 min read

പാലക്കാട് : നെടുമ്പാശേരി വാഹനാപകടത്തിൽ മരിച്ചവർക്കെതിരെ അങ്ങേയറ്റം മോശമായ തരത്തിൽ സൈബർ ആക്രമണം നടത്തുന്നതായി വാഹനാപകടത്തിൽ കൊല്ലപ്പെട്ട പാലക്കാട് കരിമ്പ സ്വദേശിനി ഗോപികയുടെ കുടുംബം. ജനപ്രതിനിധിയാവാനായി തെരഞ്ഞെടുപ്പിൽ മത്സരിച്ചവരടക്കം മോശമായാണ് സംസാരിക്കുന്നതെന്നും മകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണ് ഓരോ കാര്യങ്ങൾ പറയുന്നതെന്നും ​ഗോപികയുടെ കുടുംബം പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ അപകടത്തിൽ മരിച്ചവരെ അപകീർത്തിപ്പെടുത്തിയ ബിജെപി നേതാവ് ശശികലയ്ക്കെതിരെയും കുടുംബം രം​ഗത്തെത്തി.


ബിജെപി നേതാവായ ശശികലയടക്കം എന്തെല്ലാം വൃത്തികേടുകളാണ് സമൂഹത്തോട് പറയുന്നത്. മാനുഷികമായ മര്യാദ കുടുംബത്തോട് കാണിക്കണം. ഞങ്ങളുടെ കുടുംബത്തിനും കുട്ടിക്കുമെതിരെ ശശികല പറഞ്ഞ വൃത്തികേടുകൾ ആയിരക്കണക്കിന് പേരാണ് മരിച്ചവരെക്കുറിച്ചുള്ള സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയ നേതാക്കളടക്കം മര്യാദ കാണിക്കണം. ശശികലയൊക്കെ സമൂഹത്തിലിറങ്ങി അന്വേഷിക്കണം. മുസ്ലിമായ വ്യക്തിയുടെ കൂടെ ഹിന്ദു പെൺകുട്ടി പോയതെന്തിനാണെന്നാണ് ചോ​ദിക്കുന്നത്.ഇതൊക്കെ അങ്ങേയറ്റം മോശമായ കാര്യമാണ്. ഇവർക്കും മക്കളില്ലേ - ​ഗോപികയുടെ കുടുംബം ചോദിക്കുന്നു.


കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായി സംശയിക്കുന്നതായും ​ഗോപികയുടെ കുടുംബം പറഞ്ഞു. സർക്കാരിന്റെ യാതൊരു വിധ സംവിധാനങ്ങളുമുള്ളതായി തോന്നിയിട്ടില്ല.. ആരും ഒരു കാര്യവും ഇതുവരെ അന്വേഷിച്ചിട്ടില്ല. പ്രതിയെ രക്ഷിക്കാൻ വേണ്ടി ശ്രമങ്ങൾ നടക്കുന്നതായി സംശയമുണ്ട്. മദ്യപിച്ചിരിക്കുന്നു എന്നുള്ള വിവരങ്ങൾ ചേർക്കാതെയാണ് എഫ്ഐആർ ഇട്ടിരിക്കുന്നത്. പ്രതി ചെയ്ത തെറ്റിനു പുറമെയാണ് മാതാപിതാക്കൾ ചെയ്യുന്ന തെറ്റ്. പണമുള്ളവർക്ക് എന്തും ചെയ്യാമെന്നാണ് പറയുന്നത്. പ്രതി കോടീശ്വരനാണ്. മകൾക്ക് നീതി ലഭിക്കുമോ എന്ന് സംശയമുണ്ട്. ഞങ്ങളുടെ മകൾക്ക് നീതി വേണമെന്നും ​ഗോപികയുടെ കുടുംബം പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home