Deshabhimani

അത്ഭുത വിളക്ക് വേണ്ട; ആരോ​ഗ്യ രം​ഗത്തെ വിളക്ക് കെടുത്താതിരുന്നാൽ മതി: പിണറായി

Pinarayi Vijayan Niyamasabha
വെബ് ഡെസ്ക്

Published on Oct 13, 2026, 11:00 AM | 1 min read

തിരുവനന്തപുരം: ലോകത്തിനുമുന്നിൽ അഭിമാനമായിരുന്ന കേരളത്തിന്റെ ആരോഗ്യമേഖലയെ യുഡിഎഫ് സർക്കാർ മോർച്ചറിയിലാക്കിയ പ്രതിസന്ധി നിയമസഭയിൽ അടിയന്തര പ്രമേയമാക്കി ഉയർത്തി പ്രതിപക്ഷം. ആരോ​ഗ്യമേഖലയുടെ അവസ്ഥ അത്യന്തം ലജ്ജാകരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.


കേരളത്തിന്റെ ആരോ​ഗ്യരം​ഗം രാജ്യത്തിന്റെ പ്രകാശ ​ഗോപുരമാണ്. അവിടെ ഒരു കാര്യം മാത്രം ചെയ്തിലാ‍ മതി. ആരോ​ഗ്യ മേഖലയിലെ വിളക്ക് കെടുത്താതിരുന്നാൽ മതി. വേറെ അത്ഭുത വിളക്ക് തേടി പോകേണ്ടതില്ല. ഇവിടെ പിടിപ്പുകേടിന്റെ പ്രശ്നമാണ്. ഗർഭിണികൾക്കും കുട്ടികൾക്കും പോലും ചികിത്സ നിഷേധിക്കപ്പെടുന്നു. സർക്കാർ ആശുപത്രികളിൽ മരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


ആരോഗ്യവകുപ്പ് ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുകയാണ്. അട്ടപ്പാടിയിൽ ഏഴ് ജൂനിയർ ഹെൽത്ത് ഓഫീസർമാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നു. സർക്കാരിന്റെ അനാസ്ഥയാണ് കുഞ്ഞുങ്ങളുടെ ഉൾപ്പെടെ ജീവനെടുക്കുന്നതിന് കാരണമായത്.അവിടെ ഗർഭിണികൾക്കും കുട്ടികൾക്കും ചികിത്സ നിഷേധിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.


കെ വി സുമേഷ് എംഎൽഎ ആണ് മരുന്ന് ക്ഷാമം ഉൾപ്പെടെ ആരോഗ്യമേഖലയിലെ പ്രതിസന്ധി അടിയന്തര പ്രമേയം കൊണ്ടുവരാൻ നോട്ടീസ് നൽകിയത്. സംസ്ഥാനത്തെ ആരോഗ്യമേഖല വെന്റിലേറ്ററിൽ ആണെന്ന് കെ വി സുമേഷ് പറഞ്ഞു.


അതേസമയം യുഡിഎഫ് ഭരണത്തിൽ കഴിഞ്ഞ മാസംമാത്രം 20 ലേറെ ചികിത്സാ പിഴവും അനാസ്ഥയുമാണ് റിപ്പോർട്ട്‌ ചെയ്തത്. പരിയാരം മെഡിക്കൽ കോളേജിലും കോട്ടയം മെഡിക്കൽ കോളേജിലും ശസ്ത്രക്രിയക്കിടെ യുവതികൾ മരിച്ചു. ആലപ്പുഴയിൽ തിമിര ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ കണ്ണിൽ ലെൻസ്‌ തറച്ചു. പുനലൂർ താലൂക്ക്‌ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശുവും പേരൂർക്കടയിൽ ചികിത്സവൈകി ഗർഭസ്ഥശിശുവും മരിച്ചു. ആംബുലൻസ്‌ ഇല്ലാതെ അടിമാലിയിൽ ചികിത്സ വൈകി യുവാവ്‌ മരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home