print edition പിഎംഎവൈ: വീടുകളിൽ ലോഗോ പതിക്കും

തിരുവനന്തപുരം: പിഎംഎവൈ പദ്ധതിയിൽ നിർമിക്കുന്ന വീടുകളിൽ ലോഗോ പതിക്കേണ്ടിവരുമെന്ന് തദ്ദേശമന്ത്രി കെ എം ഷാജി. പിഎംഎവൈ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് കേന്ദ്രസർക്കാരുമായി ധാരണപത്രം ഒപ്പുവയ്‌ക്കാൻ തീരുമാനിച്ചു. മാർഗനിർദേശം പാലിച്ചാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കേണ്ടത്.
വീടുകളിൽ ലോഗോ പതിപ്പിക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് സർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയിരുന്നതായി മന്ത്രി പറഞ്ഞു. ലൈഫ് പദ്ധതി നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ല. പദ്ധതിക്കായി എൽഡിഎഫ് സർക്കാർ വകയിരുത്തിയ തുക ഇൗ സർക്കാർ വെട്ടിക്കുറച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാർ കാലത്ത് പട്ടികജാതി വകുപ്പ് 300 കോടി രൂപയും പട്ടികവർഗ വകുപ്പ് 140 കോടിയും ലൈഫ് പദ്ധതിക്ക് വകയിരുത്തിയിരുന്നു. പുതുക്കിയ ബജറ്റിൽ ഇത് യഥാക്രമം 200 കോടിയായും 100 കോടിയായും കുറച്ചതായി സജി ചെറിയാൻ, യു ആർ പ്രദീപ്, സി കെ ഹരീന്ദ്രൻ, ടി എം ശശി എന്നിവരുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.









0 comments