ad
Deshabhimani

print edition പിഎം ശ്രീ:
ഉപസമിതി റിപ്പോർട്ട്‌ വെെകുന്നു

PM Shri Fund
വെബ് ഡെസ്ക്

Published on Jul 15, 2026, 12:01 AM | 1 min read

തിരുവനന്തപുരം: കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട്‌, മന്ത്രിസഭാ ഉപസമിതിയുടെ ഭിന്നതമൂലം വൈകുന്നു. ഉപസമിതിയുടെ കാലാവധി 17ന് അവസാനിക്കുന്നതിനാൽ ബുധനാഴ്‌ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ആലോചന. എന്നാൽ, ലീഗിന്റെ നിലപാടിൽ ആശയക്കുഴപ്പം ഉണ്ടായതോടെ ബുധനാഴ്‌ചത്തെ മന്ത്രിസഭാ യോഗത്തില്‍ റിപ്പോർട്ട്‌ സമർപ്പിക്കില്ല.


പ്രതിപക്ഷത്തായിരുന്നപ്പോള്‍ പിഎം ശ്രീ അറബിക്കടലില്‍ എറിയുമെന്ന് പറഞ്ഞ ലീഗ് ഭരണത്തിലേറിയപ്പോള്‍ നിലപാട് അറിയിച്ചിട്ടില്ല. വിഷയത്തിൽ ലീഗിന്റെ പക്ഷം അറിയണമെന്നാണ് ഉപസമിതിയിലെ കോണ്‍ഗ്രസ്‌ മന്ത്രിമാരുടെ ആവശ്യം.

ലീഗ് നിലപാട് അറിയിച്ചശേഷംമാത്രം തുടര്‍പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് ഉപസമിതി തീരുമാനം. അംഗങ്ങളായ മന്ത്രിമാരായ റോജി എം ജോണിനും പി സി വിഷ്ണുനാഥിനും പിഎം ശ്രീ നടപ്പാക്കണമെന്നാണ്. എന്നാല്‍ മന്ത്രി എം ലിജുവിന്‌ പൂർണ യോജിപ്പില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home