പിഎം ശ്രീയുടെ പേരിൽ കേന്ദ്രവിഹിതം തടയൽ: തമിഴ്‌നാടുമായി യോജിച്ച നീക്കം നടത്തും- മന്ത്രി വി ശിവൻകുട്ടി

v sivan kutty
വെബ് ഡെസ്ക്

Published on May 06, 2025, 04:01 PM | 1 min read

തിരുവനന്തപുരം: പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പു വയ്ക്കാത്തതിന്റെ പേരിൽ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയ്‌ക്കുള്ള വിഹിതം തടഞ്ഞ കേന്ദ്രനീക്കത്തിനെതിരെ തമിഴ്‌നാടുമായി യോജിച്ച നീക്കം നടത്താനുള്ള സാധ്യതകൾ തേടുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. മനുഷ്യത്വരഹിതമായ സമീപനമാണ്‌ കേന്ദ്രം സ്വീകരിക്കുന്നത്‌. അധികാരം ഉണ്ടെന്നു കരുതി എന്തും ചെയ്യാമെന്ന നിലപാട്‌ ശരിയല്ലെന്ന്‌ മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ഡൽഹിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രദാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എൻസിഇആർടിയുടെ ജനറൽ കൗൺസിൽ യോഗത്തിലും പങ്കെടുത്തു. രണ്ട് സന്ദർഭങ്ങളിലും കേരളത്തിന്റെ ആവശ്യങ്ങളും ആശങ്കകളും വ്യക്തമാക്കി. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്രവിഹിതം ലഭ്യമാക്കുന്നതിൽ വലിയ പ്രതിസന്ധിയാണ് നിലവിലുള്ളത്. ആകെ 1500 കോടി രൂപയാണ്‌ ലഭിക്കാനുള്ളതെന്ന്‌ മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home