print edition പിഎം ശ്രീ ഫണ്ട് കേരളത്തിന് അനുയോജ്യമായ നിലയിൽ വിനിയോഗിക്കും

തിരുവനന്തപുരം: പിഎം ശ്രീ ഫണ്ട് കേരളത്തിലെ ജനങ്ങൾക്ക് അനുയോജ്യമായ രീതിയിലായിരിക്കും വിനിയോഗിക്കുകയെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളത്തിന് ഒരു വിദ്യാഭ്യാസ പാരന്പര്യമുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങളിൽ ഉൗന്നികൊണ്ടാകും ഫണ്ട് വിനിയോഗിക്കുക. കേന്ദ്രസർക്കാരിന്റെ -ഫണ്ടാണെങ്കിലും രാജ്യത്തെ എല്ലാവർക്കും അവകാശപ്പെട്ടതാണ്. കേന്ദ്രത്തിൽനിന്ന് ലഭിക്കേണ്ട ഫണ്ട് എങ്ങനെ വെട്ടിക്കുറയ്‌ക്കാമെന്നാണ് അവർ ആലോചിച്ചു കൊണ്ടിരിക്കുന്നത്. സമഗ്ര ശിക്ഷാ കേരളയ്‌ക്ക് കേന്ദ്രത്തിൽനിന്ന് 1466 കോടി രൂപ കിട്ടാനുണ്ട്. കുട്ടികൾക്ക് ലഭിക്കേണ്ട ഫണ്ട് എന്തെങ്കിലും സാങ്കേതികത്വം പറഞ്ഞ് മാറ്റപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.









0 comments