ad
Deshabhimani

പ്രധാനമന്ത്രി നാളെ കേരളത്തിൽ; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

Modi.jpg
വെബ് ഡെസ്ക്

Published on Apr 14, 2026, 09:56 PM | 1 min read

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നാളെ (ഏപ്രിൽ 15) തിരുവനന്തപുരം നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് 11.30 മുതൽ രാത്രി 7 മണി വരെയാണ് നഗരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.


തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാഗർകോവിലിൽ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. പ്രധാനമന്ത്രി കടന്നുപോകുന്ന പാതയുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചു.


പാർക്കിംഗ് നിയമം ലംഘിക്കുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. വിമാനത്താവളം, തമ്പാനൂർ, ചാക്ക, കിള്ളിപ്പാലം തുടങ്ങിയ പ്രധാന റോഡുകളിൽ ഗതാഗതം വഴിതിരിച്ചുവിടും.


ശംഖുമുഖം - എയർപോർട്ട് റൂട്ടിൽ ഉച്ചയ്ക്ക് 2 മുതൽ 4 വരെയും വൈകിട്ട് 6 മുതൽ 7 വരെയും ഈ റൂട്ടിൽ വാഹനങ്ങൾ അനുവദിക്കില്ല. ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകേണ്ടവർ ചാക്ക - ഈഞ്ചക്കൽ - വലിയതുറ വഴി യാത്ര ക്രമീകരിക്കണം. 0471 2558731, 9497930055 എന്നതാണ് ഗതാഗതനിയന്ത്രണത്തെ സംബന്ധിച്ചുള്ള ഹെൽപ്പ് ലൈൻ നമ്പറുകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home